എജുകഫെ: ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം 2021 ജനുവരി 28, 29 തീയതികളിൽ ഒാൺലൈനായി നടത്തിയ 'എജുകഫെ'എജുക്കേഷൻ എക്സ്പോയോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി. ഫർവാനിയ െഎഡിയൽ ഒാഡിറ്റോറിയത്തിൽ ലളിതമായി നടത്തിയ ചടങ്ങിലാണ് കുവൈത്തിലെ വിജയികൾക്ക് സമ്മാനം നൽകിയത്.
ലോകത്തിലെ വിവിധ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒത്തുചേർന്ന എജുകഫെയിൽ വിഡിയോ കോൺഫറൻസ്, മോട്ടിവേഷൻ ക്ലാസുകൾ, കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽമേള തുടങ്ങിയവ നടന്നു. പരിപാടിയിൽ സംബന്ധിച്ച വിദ്യാർഥികൾക്ക് ഒാൺലൈനിൽ നടത്തിയ സ്പോട്ട് ക്വിസ് മത്സര വിജയികൾക്കാണ് ഇപ്പോൾ സമ്മാനം നൽകിയത്.
ഇല്യാസ്, ഇമാൻ ഫിറോസ്, ഫാത്തിമ നദ എന്നിവരാണ് കുവൈത്തിൽനിന്ന് സമ്മാനാർഹരായത്. ഗൾഫ് മാധ്യമം കുവൈത്ത് റെസിഡൻറ് മാനേജർ പി.ടി. ശരീഫ്, സർക്കുലേഷൻ ഇൻചാർജ് എസ്.പി. നവാസ്, ബ്യൂറോ ഇൻചാർജ് എ. മുസ്തഫ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.