പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഫിനാന്‍സ്, ടെക്നിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പരിശോധിക്കും.
ഓരോ തസ്തികയിലും ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മേഖലയില്‍ ജോലിചെയ്യുന്നവരുടെ തസ്തികകള്‍ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ട് ബന്ധപ്പെടുത്തും. യോഗ്യതകളും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക. ഇത് ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
അതേസമയം, 16,000 പ്രവാസി തൊഴിലാളി വർക്ക് പെർമിറ്റുകള്‍, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്ന വാര്‍ത്ത കൃത്യമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണിത്.
എന്നാൽ, രാജ്യത്ത് സാമ്പത്തിക, സാങ്കേതിക തൊഴിലുകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഓഡിറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.