വിദ്യാഭ്യാസ ചെലവ് 2400 കോടി ദീനാർ; നിലവാരം ഉയരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ബജറ്റ് 2400 കോടി ദീനാർ. ഇതിൽ 2000 കോടിയും ശമ്പളം നൽകാനാണ്. ഇത്രയേറെ പണം ചെലവഴിച്ചിട്ടും രാജ്യത്തെ വിദ്യാഭ്യാസ നിലവാരം വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കുറവാണെന്നാണ് വിലയിരുത്തൽ.
പാർലമെൻറ് വിദ്യാഭ്യാസ സമിതിയുടെ വിലയിരുത്തൽ പ്രകാരം കുവൈത്തിെൻറ പത്തിലൊന്ന് പണം ചെലവഴിക്കുന്ന ദരിദ്ര രാജ്യങ്ങൾക്ക് സമാനമാണ് വിദ്യാഭ്യാസ നിലവാരം. സമിതി ചെയർമാൻ ഹമദ് അൽ മതർ വിദ്യാഭ്യാസ മന്ത്രി ഫഹദ് അൽ മുദഫുമായി കൂടിക്കാഴ്ച നടത്തി.
കുവൈത്തിലെ ലോക ബാങ്ക് പ്രതിനിധി ഗസ്സാൻ അൽ ഖുജ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സ്വകാര്യ സ്കൂൾ യൂനിയൻ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള വിവിധ പദ്ധതികൾ ചർച്ച ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈൻ സമ്പ്രദായത്തിലേക്ക് മാറേണ്ടി വന്നത് വിദ്യാഭ്യാസ രംഗത്തെ ആകെ മാറ്റിയിട്ടുണ്ട്. നേരിട്ടുള്ള അധ്യയനത്തിന് ഒാൺലൈൻ ക്ലാസുകൾ പകരമാവില്ല. ക്ലാസുകൾ മാത്രമല്ല, സാമൂഹിക ഇടപെടൽകൂടിയാണ് സ്കൂളുകളിൽനിന്ന് ലഭിക്കുന്നതെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പൊതു വിദ്യാലയങ്ങളിൽ 2,56,000 വിദ്യാർഥികളും സ്വകാര്യ സ്കൂളുകളിൽ 2,40,000 കുട്ടികളുമാണ് പഠിക്കുന്നത്.പൊതു വിദ്യാലയങ്ങളിൽ 90,000 അധ്യാപകരും 14,246 മറ്റു ജീവനക്കാരും ജോലിയെടുക്കുന്നു. സ്വകാര്യ വിദ്യാലയങ്ങളിൽ 1,30,000 അധ്യാപകരും 3,484 മറ്റു ജീവനക്കാരുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.