Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​കൂൾ...

സ്​കൂൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന്​ വിദ്യാഭ്യാസ വിദഗ്​ധർ

text_fields
bookmark_border
സ്​കൂൾ നിയന്ത്രണങ്ങളോടെ തുറക്കണമെന്ന്​ വിദ്യാഭ്യാസ വിദഗ്​ധർ
cancel

കുവൈത്ത്​ സിറ്റി: രാജ്യത്ത്​ സ്​കൂളുകൾ നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കണമെന്ന്​ വിദ്യാഭ്യാസ വിദഗ്​ധർ. ഒാൺലൈൻ സ​മ്പ്രദായം അനന്തമായി നീളുന്നത്​ പലവിധ പ്രശ്​നങ്ങൾക്കും കാരണമാവുമെന്നും വിദ്യാഭ്യാസ വിദഗ്​ധർ വ്യക്​തമാക്കി. സാമൂഹിക ഇടപെടലിന്​ അവസരമില്ലാതിരിക്കുന്നത്​ വിദ്യാർഥികളിൽ മാനസികവും വൈകാരികവുമായ പ്രശ്​നങ്ങൾക്കിടയാക്കും. ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ അമിത ഉപയോഗം കണ്ണിനുണ്ടാക്കുന്ന പ്രശ്​നം, കൂട്ടുകൂടാനും കളിക്കാനും അവസരമില്ലാത്തതിനാൽ പൊണ്ണത്തടി പോലെയുള്ള ശാരീരിക പ്രശ്​നങ്ങൾ എന്നിവയുണ്ടാവും. നേരിട്ടുള്ള അധ്യയനത്തിന്​ ഒാൺലൈൻ വിദ്യാഭ്യാസം പകരമാവില്ല.

അതുകൊണ്ട്​ സ്​കൂൾ തുറന്നേ പറ്റൂവെന്ന്​ വിദ്യാഭ്യാസ വിദഗ്​ധൻ ഡോ. ദാന അൽ മിഷാൻ പറഞ്ഞു. നിയന്ത്രണങ്ങളോടെ വിദ്യാലയങ്ങൾ തുറക്കാൻ മ​ന്ത്രാലയം തയാറെടുപ്പ്​ ആരംഭിക്കണമെന്ന്​ അവർ കൂട്ടിച്ചേർത്തു. സ്വകാര്യ സ്​കൂളുകൾ നേരിട്ടുള്ള ക്ലാസ്​ ആരംഭിക്കാൻ തയാ​റാണെന്നും അധികൃതരുടെ അനുമതി ലഭിക്കാത്തതാണ്​ തടസ്സമെന്നും റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Educationreopened
Next Story