ലോകാരോഗ്യ സംഘടനയുമായി ഫലപ്രദമായ ഏകോപനം -ആരോഗ്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം മികച്ച സഹകരണവും ഫലപ്രദമായ ഏകോപനവുമാണ് നടത്തുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. 1960ൽ സംഘടനയിൽ അംഗമായതുമുതൽ മികച്ച സഹകരണമാണ്. ലോകാരോഗ്യ സംഘടനയുടെ റീജനൽ കമ്മിറ്റിയുടെ ഒാൺലൈൻ യോഗത്തിൽ സംബന്ധിക്കുന്നതിനോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡോ. ബാസിൽ അസ്സബാഹിെൻറ നേതൃത്വത്തിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദ, അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അൽ കഷ്തി, ഇൻറർനാഷനൽ ഹെൽത്ത് റിലേഷൻ വകുപ്പ് മേധാവി ഡോ. രിഹാബ് അൽ വതിയാൻ എന്നിവർ പരിപാടിയിൽ പെങ്കടുത്തു.
മഹാമാരികൾ കൈകാര്യം ചെയ്യുന്നതിലും ഇത്തരം ഘട്ടങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ ശരിയായ വിവരങ്ങൾ യഥാസമയം നൽകുന്നതിലും ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.