ഉച്ചസമയത്തെ പുറംജോലിവിലക്ക് പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചസമയത്തെ പുറംജോലി വിലക്ക് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലായി. ആഗസ്റ്റ് 31വരെ രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്നസ്ഥലങ്ങളിൽ ജോലിചെയ്യിക്കാൻ പാടില്ല. നിയമലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തുമെന്ന് മാൻപവർ അതോറിറ്റി മേധാവി അഹ്മദ് അൽ മൂസ പറഞ്ഞു.
രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തുന്നത്. വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കുന്നതുൾപ്പെടെ നടപടികളുണ്ടാവും.
ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിന് നിശ്ചിതസമയം ആരംഭിക്കുന്നതിനു മുമ്പ് രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കിൽ കൂടുതൽ സമയംജോലി ചെയ്യിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.