ഈജിപ്തും കുവൈത്തും സഹകരണ പ്രോട്ടോകോൾ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങളുടെ അടിയന്തര മാനുഷിക ആവശ്യങ്ങളും പ്രയാസകരമായ സാഹചര്യങ്ങളും നേരിടാൻ ഈജിപ്തും കുവൈത്തും റെഡ് ക്രസന്റ് സൊസൈറ്റി സഹകരണത്തിന്റെ പ്രോട്ടോകോൾ പ്രഖ്യാപിച്ചു. ദുരിതാശ്വാസ മാനുഷിക സഹായ ലക്ഷ്യത്തിൽ ഈജിപ്തും കുവൈത്തും തമ്മിലുള്ള സഹകരണ പാലങ്ങൾ നീട്ടുന്നതാണ് പ്രോട്ടോകോൾ എന്ന് ഈജിപ്തിലെ സാമൂഹിക ഐക്യദാർഢ്യ മന്ത്രി നെവിൻ അൽ കബാജ് പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നും അൽ അരിഷിൽ എത്തിച്ചേർന്ന ദുരിതാശ്വാസ സഹായങ്ങൾ റഫ അതിർത്തി വഴി ഗസ്സയിൽ എത്തിക്കുന്നതിന് ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി നിരന്തരമായ സഹകരണത്തിലാണെന്ന് അവർ സൂചിപ്പിച്ചു.
ഗസ്സയിലേക്ക് കൂടുതൽ സഹായം നൽകാൻ കുവൈത്തിന്റെ പൂർണ സന്നദ്ധത ഈജിപ്തിലെ കുവൈത്ത് അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഗാനിം അൽ ഗാനിം പ്രകടിപ്പിച്ചു. സഹായം എത്തിക്കാൻ സൗകര്യമൊരുക്കിയതിന് ഈജിപ്ത് അധികാരികൾക്ക് അദ്ദേഹം അഭിനന്ദനവും നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.