ചെറിയ പെരുന്നാളിന്റെ വലിയ ആഘോഷം
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ആൽ ഹമദ് ആൽ മുബാറക് അസ്സബാഹ് മസ്ജിദുൽ കബീറിൽ പെരുന്നാൾ
നമസ്കാരത്തിൽ പങ്കെടുക്കുന്നു
കുവൈത്ത് സിറ്റി: വ്രതശുദ്ധിയുടെ പൂർത്തീകരണത്തിൽ കുവൈത്തിലെ ഇസ്ലാം മത വിശ്വാസികൾ ഞായറാഴ്ച ചെറിയ പെരുന്നാള് ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് പതിനായിരങ്ങൾ ഒരുമിച്ചു കൂടി. നേരത്തെ തന്നെ ജനങ്ങൾ പള്ളികളിലും ഈദ്ഗാഹുകളിലും എത്തിയ വിശ്വാസികൾ തക്ബീർ മുഴക്കി പെരുന്നാളിനെ സ്വാഗതം ചെയ്തു. രാവിലെ 5.56ന് പെരുന്നാൾ നമസ്കാരം ആരംഭിച്ചു.
റമദാനിൽ വൃതാനുഷ്ടാനത്തിലൂടെ കൈവരിച്ച ആത്മ വിശുദ്ധി കൈവിടാതെ ജീവിക്കാനും, സാമൂഹിക പ്രതിബദ്ധതയും, സ്നേഹവും, കാരുണ്യവും കൈമുതലാക്കി പ്രവാചക മാതൃകക്ക് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും ഈദ് ഖുതുബയിൽ ഖതീബുമാർ ഉണർത്തി. ലോകത്ത് പലകാരണങ്ങളാൽ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരെ ഓർമകളിൽ നിറക്കാൻ ആവശ്യപ്പെട്ടു. ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്കുവേണ്ടി പ്രാർഥനകളുയർന്നു. ലഹരിയുടെ മഹാവിപത്തിനെ കുറിച്ച മുന്നറിയിപ്പുകളുണ്ടായി. മധുരം പങ്കുവെച്ചും പരസ്പരം ചേർത്തണച്ചും നാം ഒരൊറ്റ ജനതയെന്ന ചിന്ത പരസ്പരം പടർത്തിയുമാണ് ഏവരും പിരിഞ്ഞത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വിവിധ ഈദ്ഗാഹുകളിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.