കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഈദുൽ ഫിത്ർ നമസ്കാരം
text_fieldsഹുദ സെന്റർ കെ.എൻ.എം ഫർവാനിയയിൽ സംഘടിപ്പിച്ച
ഈദ് ഗാഹിൽ അബ്ദുല്ല കാരക്കുന്ന് ഖുതുബ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഈദുൽ ഫിത്ർ നമസ്ക്കാരം മംഗഫ് ബീചിലും, ഫർവാനിയ ബയ്ലിങ്കൽ സ്കൂൾ ഗ്രൗണ്ടിലുമായി സംഘടിപ്പിച്ചു. മംഗഫിൽ ജൈസൽ എടവണ്ണയും, ഫർവാനിയയിൽ അബ്ദുല്ല കാരക്കുന്നും നേതൃത്വം നൽകി. വിശ്വാസികളോട് തങ്ങൾ ഒരുമാസക്കാലമായി തുടർന്നുപോന്ന സൂക്ഷ്മത നിലനിർത്തി പുണ്യങ്ങൾ അധികരിപ്പിക്കാൻ ഖുതുബ ഉദ്ബോധന പ്രസംഗത്തിൽ ഖത്തിബുമാർ ഉണർത്തി. അറ്റുപോയ സാഹോദര്യ ബന്ധങ്ങളുടെ കണ്ണിചേർക്കുവാനും സാമൂഹിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനും വിശ്വാസികൾ പ്രതിജ്ഞാബദ്ധരാകണം.
വ്രതം വ്രഥാവിലല്ല എന്ന് പ്രതിഫലിപ്പിക്കേണ്ടത് വരും കാലങ്ങളിലുള്ള നമ്മുടെ പ്രവർത്തനങ്ങളാണെന്നും ഓർമപ്പെടുത്തി. ഉപരോധങ്ങൾക്കും പ്രതിസന്ധികൾക്കും ഇടയിലും ഫലസ്തീൻ ജനതക്ക് പിടിച്ചു നിൽക്കാനാകുന്നത് വിശ്വാസത്തിന്റെ ആത്മധൈര്യമാണ് എന്നും ചൂണ്ടിക്കാട്ടി. വിശ്വാസികൾ പരസ്പരം ആശ്ലേഷിച്ചും കുശലാന്വേഷണം നടത്തിയും, മധുരപലഹാരങ്ങൾ കഴിച്ചും ഈദ് മുസല്ല പിരിഞ്ഞു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം അനേകം ഈദ് പ്രാർഥനയിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.