പെരുന്നാൾ നമസ്കാരം
text_fieldsകെ.െഎ.ജിക്ക് കീഴിൽ പെരുന്നാൾ നമസ്കാരം
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് കു വൈത്ത് ഔഖാഫ് വകുപ്പിനു കീഴില്‍ കുവൈത്തിലെ വിവിധ പള്ളികളില്‍ മലയാളത്തില്‍ ഖുതുബ യോടെ ബലി പെരുന്നാള്‍ നമസ്കാരം സംഘടിപ്പിക്കുന്നു.
അബ്ബാസിയ ഉവൈദ് അൽ മുതൈരി മസ് ജിദിൽ സക്കീർ ഹുസൈൻ തുവ്വൂർ, ഫർവാനിയ പാർക്കിന് സമീപത്തെ മസ്ജിദ് നിസാലിൽ ഹാറൂൺ, കുവൈത്ത് സിറ്റിയിലെ മസ്ജിദ് അൽ ഗർബലിയിൽ എസ്.എം. ബഷീർ, റിഗ്ഗഇ സഹവ് അൽ മുതൈരി മസ്ജിദിൽ സിദ്ദീഖ് ഹസൻ, സാൽമിയ മസ്ജിദ് ആയിഷയിൽ മുഹമ്മദ് ഷിബിലി, മഹബൂല മസ്ജിദ് റഹ്മാനിൽ അനീസ് അബ്ദുസ്സലാം എന്നിവർ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും. രാവിലെ 5.30നാണ് നമസ്കാരം.
കെ.കെ.െഎ.സി പെരുന്നാൾ നമസ്കാരം
കുവൈത്ത് സിറ്റി: ഔഖാഫ് മന്ത്രാലയത്തിനു കീഴിൽ കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽ ബലിപെരുന്നാൾ നമസ്കാരം സംഘടിപ്പിക്കുമെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു.
പള്ളികളും ഖതീബുമാരും: അബ്ബാസിയ മസ്ജിദ് അൽ അദ്വാനി, (സമീർ അലി എകരൂൽ), ജഹ്റ മലയാളം ഖുതുബ പള്ളി, (അബ്ദുസ്സലാം സ്വലാഹി), ഫർവാനിയ ഉമരിയ തദാമുൻ സ്പോർട്സ് ക്ലബിന് സമീപത്തെ പള്ളി (ശബീർ സലഫി), ഖൈതാൻ മസ്ജിദ് മസീദ് അൽ റഷീദി (നൗഫൽ സ്വലാഹി), ഹവല്ലി (മസ്ജിദ് അൻവർ രിഫാഇ), ശാബ് മലയാളം ഖുതുബ മസ്ജിദ് (ഫൈസാദ് സ്വലാഹി), ശർഖ് പൊലീസ് സ്റ്റേഷൻ റൗണ്ട് എബൗട്ടിന് സമീപത്തെ പള്ളി (ശമീർ മദനി കൊച്ചി), മംഗഫ് ബ്ലോക്ക്-നാല്, അജിയാൽ ജിമ്മിന് സമീപത്തെ പള്ളി (അഷ്കർ സ്വലാഹി), അഹ്മദി ഗാർഡന് സമീപത്തെ പള്ളി, (അബ്ദുൽ മജീദ് മദനി), അബൂഹലീഫ മസ്ജിദ് ആയിശ, (അസ്ലം ആലപ്പുഴ), മഹ്ബൂല മസ്ജിദ് നാഫിഹ് മിഷാൽ അൽ ഹജബ് (സിദ്ദീഖ് ഫാറൂഖി), സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നിമിഷ് (പി.എന്‍. അബ്ദുറഹ്മാൻ). പെരുന്നാൾ നമസ്കാരം രാവിലെ 5.29ന് ആരംഭിക്കുമെന്നും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും പെരുന്നാൾ നമസ്കാര ശേഷം സംഘടിത ഉദ്ഹിയത്ത് കർമമുണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.