പെരുന്നാൾ നമസ്കാരം 15 മിനിറ്റിൽ കൂടരുത്
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ നമസ്കാരം 15 മിനിറ്റിൽ കൂടരുതെന്ന് മന്ത്രിസഭ തീരുമാനം. കോവിഡ് പശ്ചാത്തലത്തിലാണ് നിയന്ത്രണം. 1500ലേറെ മസ്ജിദുകൾക്ക് പുറമെ ഏതാനും കേന്ദ്രങ്ങളിൽ കൂടി പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആഘോഷ ഭാഗമായുള്ള ഒത്തുകൂടലുകൾ പാടില്ലെന്നും മന്ത്രിസഭ തീരുമാനങ്ങൾ അറിയിച്ച് സർക്കാർ വക്താവ് താരിഖ് അൽ മസ്റം പറഞ്ഞു.
വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം എന്ന നിബന്ധനയോടെ സിനിമാശാലകൾ തുറക്കാനും മന്ത്രിസഭ അനുമതി നൽകി. സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില 60 ശതമാനത്തിൽ പരിമിതപ്പെടുത്തണം എന്നതാണ് മറ്റൊരു തീരുമാനം. വിദേശികളുടെ പ്രവേശന വിലക്ക് തുടരും. കോവിഡ് വ്യാപനം രൂക്ഷമായ ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് കാർഗോ ഒഴികെ എല്ലാ വിമാന സർവീസുകൾക്കും ഇനിയൊരറിയിപ്പുണ്ടാകുന്നത് വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.
പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞതിനൊപ്പം വാക്സിനേഷൻ കാമ്പയിനിെൻറ പുരോഗതിയും വിലയിരുത്തിയാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.