കുവൈത്തിൽ പെരുന്നാൾ നമസ്കാരം രാവിലെ 5.56ന്; ഈദ് ഗാഹുകൾ ഒരുങ്ങി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പെരുന്നാൾ നമസ്കാരം രാവിലെ 5.56ന്. പള്ളികൾക്ക് പുറമേ 57 ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും. ഇതിനായി പൊതു സ്ക്വയറുകൾ, യുവജന കേന്ദ്രങ്ങൾ, മൈതാനങ്ങൾ, പാർക്കുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മലയാളി സംഘടനകൾക്ക് കീഴിലും പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും.
ഈദ് ഗാഹിലേക്ക് വരുന്നവർ അംഗശുദ്ധീകരണം നടത്തി വരണമെന്നും മുസല്ല കരുതണമെന്നും സംഘടനകൾ ഉണർത്തി. എല്ലാ ഈദ് ഗാഹിലും സ്ത്രീകൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
കെ.ഐ.ജി കുവൈത്ത്
കെ.ഐ.ജി കുവൈത്ത് റിഗ്ഗായി, ഫർവാനിയ, മഹ്ബൂല, സാൽമിയ, ഫഹാഹീൽ, അബ്ബാസിയ എന്നിവിടങ്ങളിലായി ഈദ് ഗാഹ് ഒരുക്കും.
അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ അനീസ് ഫാറൂഖിയും സാൽമിയ ഗാർഡനിൽ മുഹമ്മദ് ഷിബിലിയും ഫഹാഹീൽ ഗാർഡനിൽ നിയാസ് ഇസ്ലാഹിയും മെഹ്ബൂല ന്യൂ ഗൾഫ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഫൈസൽ മഞ്ചേരിയും റിഗ്ഗായിൽ എസ്.എം. ബഷീറും ഫർവാനിയ ബ്ലോക്ക് 6 ആനിമൽ ഹെൽത്ത് ഡിപ്പാർട്ടുമെന്റിന് സമീപത്ത് അനീസ് അബ്ദുസ്സലാമും നമസ്കാരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കെ.ഐ.ജി മസ്ജിദ് സെൽ അറിയിച്ചു.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ
കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ 11 ഈദ് ഗാഹുകൾ സംഘടിപ്പിക്കും.അബ്ബാസിയ ഇന്റഗ്രിറ്റെഡ് സ്കൂളിന് പിൻവശം അൽ ജാബിർ സ്കൂളിന് സമീപത്തുള്ള ഗ്രൗണ്ടിൽ പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ഫർവാനിയ ബ്ലോക്ക് ആറിലെ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ സമീർ അലി ഏകരൂൽ, സാൽമിയ മസ്ജിദ് നിംഷിന് സമീപത്തുള്ള ഗ്രൗണ്ടിൽ പി.എൻ. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, മംഗഫ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ സിദ്ദീഖ് ഫാറൂഖി, ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ ഷഫീഖ് മോങ്ങം, ഖൈത്താൻ ഹയാ ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ ഷബീർ സലഫി, റിഗായ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ മുസ്തഫ സഖാഫി, മെഹ്ബൂല മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള രിസാല സ്കൂൾ ഗ്രൗണ്ടിൽ കെ.സി. മുഹമ്മദ് നജീബ്, ഹവല്ലി പാർക്കിന് മുൻവശമുള്ള ഗ്രൗണ്ടിൽ അബ്ദുറഹ്മാൻ തങ്ങൾ, ജഹറ ബൈറൂത്തി ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടിൽ മുഹമ്മദ് അഷ്റഫ് ഏകരൂൽ, ഷർഖ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദിന് സമീപത്തുള്ള ഗ്രൗണ്ടിൽ സൈദലവി സുല്ലമി എന്നിവർ ഈദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകും.
ഹുദ സെന്റർ
കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർ ചെറിയ പെരുന്നാൾ നമസ്കാരം മംഗഫ് ബ്ലോക്ക് നാലിന് സമീപമുള്ള ബീച്ച് പരിസരത്തും ഫർവാനിയ ബ്ലോക് രണ്ടിലുള്ള ബൈലിങ്ക്വൽ സ്കൂൾ സ്റ്റേഡിയത്തിലുമായി സംഘടിപ്പിക്കും.
പെരുന്നാൾ ദിവസം രാവിലെ 5.56നാണ് നമസ്കാരം ആരംഭിക്കുന്നത്.
ഹുദ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന്, ജൈസൽ എടവണ്ണ എന്നിവർ ഈദ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും. ഈദ് ഗാഹിൽ സ്ത്രീകൾക്കും സൗകര്യമുണ്ടായിരികും. വിവരങ്ങൾക്ക്- 50770465, 66657387, 66980663.
ഇന്ത്യൻ ഇസ്ലാഹി സെന്റർ
ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിറക് വശത്തെ ഗ്രൗണ്ടിൽ അബ്ദുൽ നാസർ മുട്ടിലും സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽവുഹൈബിന് മുൻവശത്തെ ഗ്രൗണ്ടിലെ ഈദ് ഗാഹിന് അൽ അമീൻ സുല്ലമിയും നേതൃത്വം നൽകും.
മംഗഫിലെ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് ഫാത്വിമ അൽ അജ്മിയിൽ മുർഷിദ് അരീക്കാടും മെഹബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ ശാനിബ് പേരാമ്പ്രയും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകും.
വിവരങ്ങൾക്ക്-9977 6124, 6582 9673, 6640 5706.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.