ആഘോഷ ദിനം...
text_fieldsകുവൈത്ത് സിറ്റി: മുപ്പത് ദിവസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ സംതൃപ്തിയിൽ കുവൈത്തിലെ ഇസ്ലാം മത വിശ്വാസികൾ ബുധനാഴ്ച ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. പെരുന്നാളിനെ ആഘോഷപൂർവം സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ വിശ്വാസികൾ പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ മസ്ജിദുകളിലും പെരുന്നാൾ നമസ്കാരം നടക്കും. മലയാളി സംഘടനകൾ അടക്കമുള്ളവർ ഈദ് ഗാഹുകൾക്കും ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. രാവിലെ 5.43നാണ് പെരുന്നാൾ നമസ്കാരം.
ആഹ്ലാദത്തിന്റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. പുതുവസ്ത്രത്തിന്റെ നിറവും അത്തറിന്റെ സുഗന്ധവുമാണ് പെരുന്നാളിന്. ബുധനാഴ്ച രാവിലെ വിശ്വാസികൾ മസ്ജിദുകളിലും ഈദ്ഗാഹുകളിലുമെത്തി പെരുന്നാൾ നമസ്കാരം നിർവഹിക്കും. ശേഷം പരസ്പരം ആശംസകൾ കൈമാറിയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചും പെരുന്നാൾ ദിനം ആഹ്ലാദകരമാക്കും. കുടുംബബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ പങ്കുവെക്കാനും കൂടി സമയം കണ്ടെത്തുന്ന ദിവസമാണ് പെരുന്നാൾ ദിനം. നമസ്കാരത്തിനുമുമ്പ് ഫിത്ർ സകാത്തും പൂർത്തീകരിച്ചാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.