പെരുന്നാൾ അവധി; വിമാനയാത്രക്ക് തിരക്കേറി
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ അടുത്തതോടെ വിമാനത്താവളത്തിലും തിരക്കേറി. അവധി ആഘോഷത്തിന് വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളുടെ എണ്ണവും കൂടിയതാണ് തിരക്കിന് കാരണം.
യാത്രക്കാരുടെ വർധന കണക്കിലെടുത്ത് മിക്ക വിമാന കമ്പനികളും അധിക സർവിസുകൾ ഷെഡ്യൂൾ ചെയ്തു. പെരുന്നാളിന് രാജ്യത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇതോടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. അടുത്ത ഒരാഴ്ചക്കിടെ രണ്ടര ലക്ഷത്തോളം പേർ കുവൈത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്യുമെന്നാണ് ഡി.ജി.സി.എയുടെ കണക്ക്.
യാത്രക്കാരുടെ ബാഹുല്യം മുന്നിൽകണ്ട് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയതായി കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് ഓപറേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. യാത്രക്കാര്‍ പുറപ്പെടൽ സമയത്തിന് മൂന്നു മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അതിനിടെ, ആഘോഷസമയത്ത് യാത്രക്കാർ കൂടിയതോടെ ടിക്കറ്റ് നിരക്കിലും വർധനവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.