‘മെട്രോക്കൊപ്പം ഈദ്’ മെഗാ ഈദ് ഫെസ്റ്റ് പെരുന്നാൾ ദിനത്തിൽ
text_fieldsനിസാം തളിപ്പറമ്പിനും കുടുംബത്തിനും, നസീർ കൊല്ലത്തിനും കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് കുവൈത്ത് സംഘടിപ്പിക്കുന്ന ‘മെട്രോയ്ക്കൊപ്പം ഈദ്’ മെഗാ ഈദ് ഫെസ്റ്റിനായി പ്രശസ്ത ഗായക കുടുംബം നിസാം തളിപ്പറമ്പും കുടുംബവും ജനപ്രിയ ഗായകൻ നസീർ കൊല്ലവും കുവൈത്തിലെത്തി. വിമാനത്താവളത്തിൽ വിശിഷ്ടാതിഥികളെ മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് അംഗങ്ങൾ സ്വീകരിച്ചു.
ഒന്നാം പെരുന്നാൾ ദിനത്തിൽ വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് മെഗാഷോ. മൂന്നു മുതൽ നാലു വരെയാണ് പ്രവേശന സമയം. സൗജന്യ പാസുകളിലൂടെയാണ് പ്രവേശനം. മലയാളി സമൂഹത്തിലെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടിയ നിസാം തളിപ്പറമ്പിന്റെയും കുടുംബത്തിന്റെയും, നസീർ കൊല്ലത്തിന്റെയും ലൈവ് പ്രകടനം വേദിയെ സംഗീത മികവിന്റെ അരങ്ങാക്കും.
പങ്കെടുക്കുന്നവർക്ക് പ്രത്യേക കൂപ്പൺ തിരഞ്ഞെടുപ്പിലൂടെ ആകർഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട് . ഒപ്പന, ഗസൽ മറ്റ് കലാപ്രകടനങ്ങൾ, ഭക്ഷണം ആസ്വദിക്കാൻ റസ്റ്റാറന്റുകൾ എന്നിവ ആഘോഷവേളയിൽ മെട്രോ ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.