ആവേശത്തിമിർപ്പിൽ പ്രവാസലോകത്തെ ഇടത് അനുകൂലികൾ
text_fieldsകുവൈത്ത് സിറ്റി: നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിെൻറ ആവേശത്തിമിർപ്പിൽ പ്രവാസലോകത്തെ ഇടതുപക്ഷ അനുകൂലികൾ. സമൂഹ മാധ്യമങ്ങളിൽ അവരുടെ ആഹ്ലാദവും ആവേശവും പ്രകടമാണെങ്കിൽ വലതുപക്ഷ അനുകൂലികൾ ഇത്രത്തോളം ദയനീയ പരാജയം പ്രതീക്ഷിച്ചിരുന്നില്ല. സർവേകളെയും എക്സിറ്റ് പോളുകളെയും തള്ളി വിജയം പ്രതീക്ഷിച്ചിരുന്ന അവർക്ക് വലിയ നിരാശ നൽകുന്നതായി ഫലം. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നവർ ഫലസൂചനകൾ വന്നുതുടങ്ങിയതോടെ ഉൾവലിഞ്ഞു.
മലയാളികളുടെ ബാച്ലർ മുറികളിൽ ചർച്ചയും ആഘോഷവും തകർക്കുകയാണ്. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തതിലെ ആഹ്ലാദം മറച്ചുവെക്കാത്ത പൊതുബോധംതന്നെയാണ് പ്രവാസലോകത്തും കാണാൻ കഴിയുന്നത്. ഏറ്റവും തിളക്കമുള്ള ജയമായി കണക്കുകൂട്ടുന്നത് പാലക്കാെട്ട ഷാഫി പറമ്പിലിേൻറതും നേമത്തെ ശിവൻകുട്ടിയുടേതുമാണ്. അതേസമയം, ചരിത്രവിജയത്തിനിടയിലും ഡി.വൈ.എഫ്.െഎ നേതാവ് എം. സ്വരാജിെൻറ തോൽവി ഇടത് അനുകൂലികൾക്ക് നിരാശ സമ്മാനിച്ചിട്ടുണ്ട്.
'പ്രിയ സഖാവേ, ഏത് വിജയത്തിെൻറയും ശോഭ കെടുത്തുന്നു അങ്ങയുടെ പരാജയം' എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. പ്രവാസികൾ ഏറെ ഉറ്റുനോക്കിയിരുന്ന മണ്ഡലങ്ങളായിരുന്നു തൃത്താലയും തവനൂരും. കടുത്ത മത്സരം എന്ന പ്രവചനം ശരിവെക്കുന്ന രീതിയിൽ ചെറിയ ഭൂരിപക്ഷം തുടക്കം മുതൽ നിലനിർത്തിയിരുന്ന ഇൗ മണ്ഡലങ്ങളിൽ ലീഡ് നില അറിയാൻ പ്രവാസികൾ ചാനലുകൾ മാറ്റിക്കൊണ്ടിരുന്നു. ഇവിടങ്ങളിലും അവസാന ചിരി ഇടത് അനുകൂലികളുടേതായി. പൂഞ്ഞാറിലെ പി.സി. ജോർജിെൻറ പരാജയവും നന്നായി ആഘോഷിക്കപ്പെട്ടു. ഫലപ്രഖ്യാപന ദിവസം ടെലിവിഷൻ ചാനലുകളുടെ ഒാൺലൈൻ പ്രേക്ഷകരിൽ വലിയൊരു ഭാഗം പ്രവാസികളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.