തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സമിതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ സമിതി രൂപവത്കരിച്ചു. വാർത്തവിനിമയ മന്ത്രാലയത്തിന് കീഴിലാണ് ഇലക്ട്രോണിക്, ഒാഡിയോ, വിഷ്വൽ, പ്രിൻറ് മീഡിയകളുടെ പ്രവർത്തനം വിലയിരുത്താൻ സമിതി രൂപവത്കരിച്ചത്.
ഡെപ്യൂട്ടി മിനിസ്റ്റർ മുനീറ അൽ ഹുവൈദിയുടെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുക. വിവിധ വകുപ്പ് മേധാവികൾ, ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, െഎ.ടി അതോറിറ്റി തുടങ്ങിയവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് സമിതി.
നിയമവിരുദ്ധമായതും സാമൂഹിക ഭിന്നതകൾക്ക് കാരണമാവുന്നതുമായ പ്രചാരണങ്ങൾ നടക്കുന്നുണ്ടോ എന്ന് സമിതി വിലയിരുത്തും. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനാണ് പ്രചാരണങ്ങൾക്ക് മേൽനോട്ടം ഏർപ്പെടുത്തിയത്. കുവൈത്ത് നിയമപരിധിക്കകത്തുനിന്നുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ സർക്കാറിെൻറ ഇടപെടലുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും വിദ്വേഷ പ്രചാരണങ്ങൾ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.