തെരഞ്ഞെടുപ്പ്: വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം വിജയാഹ്ലാദ പ്രകടനങ്ങൾക്ക് ഇത്തവണ അനുമതിയുണ്ടാവില്ല. ജനസമ്പർക്കം കോവിഡ് വ്യാപനത്തിന് കാരണമാവുമെന്ന് കരുതിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒത്തുകൂടലുകൾക്കും കോവിഡ് കാല നിയന്ത്രണങ്ങൾ ബാധകമാണ്.
വോെട്ടടുപ്പ് കേന്ദ്രത്തിൽ എത്തുേമ്പാൾ മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണ്. അണുനശീകരണത്തിനും വായുസഞ്ചാരം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തും. കോവിഡ് ബാധിതർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുകൊള്ളാനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പുവരുത്തും.ഇതിനാവശ്യമായ പ്രായോഗിക ക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനമായാൽ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.