അടിസ്ഥാന സൗകര്യ വികസനം രണ്ടുവർഷത്തിനകം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾ 2021ൽ സജീവമാകുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ 2021ൽ പൂർത്തിയാവും. ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെങ്കിലും അതിവേഗം നടപടി സ്വീകരിച്ച് നിശ്ചയിക്കപ്പെട്ട സമയത്തുതന്നെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വൈദ്യുതി മന്ത്രാലയത്തിെൻറയും കുവൈത്ത് പെട്രോളിയം കോർപറേഷെൻറയും പിന്തുണയോടെയാണ് നടപടികൾ മുന്നോട്ടുപോവുന്നത്.
കുവൈത്ത് വൈദ്യുതി മന്ത്രാലയം ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. കാർ കമ്പനികൾ, വ്യവസായ പബ്ലിക് അതോറിറ്റി, പരിസ്ഥിതി അതോറിറ്റി എന്നിവയുമായി സഹകരിച്ച് വൈദ്യുതി മന്ത്രാലയം പഠനം ആരംഭിച്ചിട്ടുണ്ട്. ചാർജിങ് സെൻററുകൾക്കായി അപേക്ഷിക്കാൻ വേണ്ട നിബന്ധനകൾ തയാറാക്കി വരുകയാണ്.
ഇലക്ട്രിക് കാർ നിർമിക്കുന്ന കമ്പനികളുമായും ചർച്ച ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാവുന്ന മുറക്ക് കമ്പനിയോട് ആവശ്യത്തിന് വാഹനം നിർമിക്കാൻ ആവശ്യപ്പെടും. ജി.സി.സി രാജ്യങ്ങളിൽ ഒരുമിച്ച് പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. പദ്ധതിയുടെ അന്തിമ രൂപരേഖയായാൽ ജി.സി.സി സ്പെസിഫിക്കേഷൻ കമ്മിറ്റിക്ക് സമർപ്പിക്കും. അതിനുശേഷം ടെക്നിക്കൽ കൗൺസിൽ സാേങ്കതിക പരിശോധന നടത്തും. തുടർന്ന് ഒാരോ ജി.സി.സി രാജ്യങ്ങളും അനുമതി നൽകുന്നതോടെ ഉൽപാദനത്തിനുള്ള ഒാർഡർ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.