മൂന്നു വര്‍ഷത്തിനിടെ 66 സംഭവങ്ങൾ: വൈദ്യുതി കേബിൾ മോഷണം കൂടുന്നു
text_fieldsകുവൈത്ത് സിറ്റി: മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ 66 കേബിൾ മോഷണ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്നത് വർധിച്ചതിനെ തുടര്‍ന്ന് നേരത്തേ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. മോഷണങ്ങളെ ചെറുക്കുന്നതിന് നിരവധി നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. ഇലക്ട്രിക് കേബിളുകള്‍ സ്ഥിതി ചെയ്യുന്ന റോഡുകളില്‍ പട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് കേബിളുകള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അവബോധ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മരത്തടികളില്‍ സൂക്ഷിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളാണ് മോഷ്ടാക്കള്‍ പതിവായി ലക്ഷ്യമിടുന്നത്. മോഷണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.