Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൈ​ദ്യു​തിക്ഷാ​മം...

വൈ​ദ്യു​തിക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം

text_fields
bookmark_border
electricity
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. പ​വ​ർ​ക​ട്ട് ഏ​ർ​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​തു മാ​ത്രം പോ​ര. റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ വൈ​ദ്യു​തി​യു​ടെ 60 ശ​ത​മാ​ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജോ​ലി സ്ഥ​ല​ത്തും താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത് ഓ​രോ വ്യ​ക്തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം.

എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ൾ

ക​ന​ത്ത ചൂ​ടി​ൽ എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ൾ ഇ​ല്ലാ​തെ ജീ​വി​ക്കാ​നാ​കി​ല്ല. എ.​സി ഉ​പ​യോ​ഗ​ത്തി​ൽ ശ്ര​ദ്ധ അ​നി​വാ​ര്യ​മാ​ണ്. 23 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 25 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ൽ എ​യ​ർ ക​ണ്ടീ​ഷ​നി​ങ് താ​പ​നി​ല സ​ജ്ജ​മാ​ക്കു​ക. താ​പ​ന​ഷ്ടം കു​റ​ക്കു​ന്ന​തി​ന് മു​റി​യി​ലെ എ​ല്ലാ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഇ​ൻ​സു​ലേ​റ്റ​റു​ക​ൾ, ക​ർ​ട്ട​നു​ക​ൾ, ചൂ​ട് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ബാ​ഹ്യ താ​പ കൈ​മാ​റ്റം കു​റ​ക്കാ​നും എ.​സി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും.

വാ​ഷി​ങ് മെ​ഷീ​ൻ, റ​ഫ്രി​ജ​റേ​റ്റ​ർ

രാ​ത്രി പോ​ലെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ൽ വാ​ഷി​ങ് ആ​ൻ​ഡ് ഡ്രൈ​യി​ങ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. വെ​ള്ളം ചൂ​ടാ​ക്കു​മ്പോ​ൾ കു​റ​ഞ്ഞ ഊ​ർ​ജം ചെ​ല​വ​ഴി​ക്കു​ക. ഫ്രി​ഡ്ജ് വാ​തി​ൽ ഇ​ട​ക്കി​ടെ തു​റ​ക്കു​ന്ന​തും അ​ട​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ഇ​ട​ക്കി​ടെ തു​റ​ക്കു​ന്ന​ത് ഫ്രി​ഡ്ജി​നു​ള്ളി​ലെ വാ​യു ചോ​ർ​ച്ച​ക്ക് കാ​ര​ണ​മാ​കും. ഇ​ത് കം​പ്ര​സ​റി​ൽ അ​ധി​ക സ​മ്മ​ർ​ദം ഉ​ണ്ടാ​ക്കും. ഫ്രി​ഡ്ജും ഫ്രീ​സ​റും ഫ്രി​ഡ്ജി​നെ ആ​വ​ശ്യ​മു​ള്ള ഊ​ഷ്മാ​വി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ കൂ​ടു​ത​ൽ ഊ​ർ​ജം ഉ​പ​യോ​ഗി​ക്കേ​ണ്ടി​യും വ​രും.

ലൈ​റ്റു​ക​ൾ

ലൈ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​ന് ക​ർ​ട്ട​നു​ക​ളും ജാ​ല​ക​ങ്ങ​ളും തു​റ​ന്ന് പ​ക​ൽ സ​മ​യ​ത്ത് പ്ര​കൃ​തി​ദ​ത്ത വെ​ളി​ച്ച​ത്തെ ആ​ശ്ര​യി​ക്കു​ക. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ സീ​ലി​ങ് ലൈ​റ്റു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യും ഡ​യ​റ​ക്ട് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക. ഇ​തു​വ​ഴി കു​റ​ഞ്ഞ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ലേ​ക്കെ​ത്താം. അ​നാ​വ​ശ്യ​മാ​യ ലൈ​റ്റു​ക​ൾ ഓ​ഫാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. ടോ​യ്‍ല​റ്റ്, അ​ടു​ക്ക​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗം ക​ഴി​ഞ്ഞാ​ൽ ലൈ​റ്റു​ക​ൾ ഓ​ഫാ​ക്കാം. മു​റി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ഫാ​നു​ക​ൾ ഓ​ഫാ​ക്കാ​നും വി​ട്ടു​പോ​ക​രു​ത്.

വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ

ടി​വി, മൈ​ക്രോ​വേ​വ്, ഇ​ല​ക്‌​ട്രി​ക് കെ​റ്റി​ൽ പോ​ലു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗം ക​ഴി​ഞ്ഞാ​ലും ആ​വ​ശ്യ​മി​ല്ലാ​ത്ത​പ്പോ​ഴും വി​ച്ഛേ​ദി​ക്കു​ക. ചാ​ർ​ജി​ങ് പൂ​ർ​ത്തി​യാ​യ ഉ​ട​ൻ ത​ന്നെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ബാ​റ്റ​റി​ക​ളും അ​ൺ പ്ല​ഗ് ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക. പ്ല​ഗു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ചെ​റി​യ അ​ള​വി​ൽ മാ​ത്ര​മേ ഊ​ർ​ജം വി​നി​യോ​ഗി​ക്കു​ന്നു​ള്ളു​വെ​ങ്കി​ലും കാ​ല​ക്ര​മേ​ണ ഈ ​ഉ​പ​ഭോ​ഗം മൊ​ത്തം ഊ​ർ​ജ ഉ​പ​യോ​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

ഇ​ല​ക്ട്രി​ക് കെ​റ്റി​ലു​ക​ൾ

ഇ​ല​ക്ട്രി​ക് കെ​റ്റി​ലു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഊ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഇ​തി​ന് പ​ക​രം പ​ര​മ്പ​രാ​ഗ​ത വി​സി​ൽ കെ​റ്റി​ൽ ഉ​പ​യോ​ഗി​ക്കാം. ഉ​പ​യോ​ഗ​ത്തി​ന്‍റെ ആ​വൃ​ത്തി കു​റ​ക്കു​ന്ന​തി​നും അ​തു​വ​ഴി ഊ​ർ​ജ ഉ​പ​ഭോ​ഗം കു​റ​ക്കു​ന്ന​തി​നും ഡി​ഷ് വാ​ഷ​ർ ഓ​ണാ​ക്കു​ന്ന​തി​ന് മു​മ്പ് പൂ​ർ​ണ​മാ​യും നി​റ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricity consumptionKuwait News
News Summary - Electricity Consumption
Next Story