വൈദ്യുതി ഉപഭോഗം വീണ്ടും 15,000 മെഗാവാട്ട് കവിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗം രണ്ടാം തവണയും 15,000 മെഗാവാട്ട് കവിഞ്ഞു. ജൂൺ ആറിനാണ് മുമ്പ് 15,000 മെഗാവാട്ടിന് മുകളിൽ വൈദ്യുതി ഒരുദിവസം ഉപയോഗിച്ചത്.15,070 മെഗാവാട്ടാണ് അന്ന് ഉപയോഗിക്കപ്പെട്ടത്. ഇത് സർവകാല റെക്കോഡാണ്. കടുത്ത ചൂടാണ് ഉയർന്ന ഉപഭോഗത്തിന് കാരണം.
വേനലിൽ ഉപയോഗം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിധിവിട്ട് വർധിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു.ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കൂടിയതിന് കാരണമായി കരുതുന്നത്.ഇൗ വർഷം 16,000 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 15,677 മെഗാവാട്ട് കടക്കുമെന്നാണ് കണക്കുകൂട്ടൽ.അതേസമയം, വൈദ്യുതിമന്ത്രാലയം പ്രതിദിനം 18,470 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നതിനാൽ ഇത്തവണയും പ്രതിസന്ധിയുണ്ടാകില്ല.
അതിനിടെ ലോഡ് വർധിച്ചത് രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ വൈദ്യുതിതടസ്സം ഉണ്ടായി. ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജല, വൈദ്യുതിമന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.