ചൂടേറുേമ്പാൾ വൈദ്യുതി ഉപഭോഗം കുതിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ. 50 ഡിഗ്രിക്കടുത്ത് അന്തരീക്ഷ താപനില എത്തിയതാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമാകുന്നത്.
പ്രതിദിന ഉപഭോഗം 14,650 മെഗാവാട്ട് എത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ താപനിലയും അതോടൊപ്പം വൈദ്യുതി വിനിയോഗവും വർധിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഇൗ മാസം തുടക്കത്തിൽ 15,070 മെഗാവാട്ട് എത്തി റെക്കോർഡ് ഭേദിച്ചിരുന്നു. പിന്നീട് അൽപം കുറഞ്ഞു.
ഉയർന്ന അന്തരീക്ഷ താപനിലയിൽ എ.സി കൂടുതലായി ഉപയോഗിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് വൈദ്യുതി ഉപഭോഗം കൂടിയതിന് കാരണമായി കരുതുന്നത്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം ആളുകൾ കൂടുതലായി വീട്ടിലുണ്ടാവുന്നതും വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായിട്ടുണ്ട്. ഇൗ വർഷം 16,000 മെഗാവാട്ട് വരെ ഉപഭോഗം വർധിക്കാമെന്നാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 15,677 മെഗാവാട്ട് കടക്കുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, വൈദ്യുതി മന്ത്രാലയം പ്രതിദിനം 18,470 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നതിനാൽ ഇത്തവണയും പ്രതിസന്ധിയുണ്ടാകില്ല. ലോഡ് കൂടുേമ്പാൾ സാേങ്കതിക കാരണങ്ങളാൽ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യത അധികൃതർ മുൻകൂട്ടി കാണുന്നുണ്ട്.ഇതനുസരിച്ചുള്ള ജാഗ്രത അധികൃതർ പുലർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.