എംബസി ‘കോൺസുലാർ ക്യാമ്പ്’: നിരവധി പേർ ഉപയോഗപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ത്യൻ പ്രവാസികൾക്കായി വഫ്രയിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘കോൺസുലാർ ക്യാമ്പ്’നിരവധി പേർ ഉപയോഗപ്പെടുത്തി. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെ വഫ്രയിലെ ഫൈസൽ ഫാമിലാണ് ക്യാമ്പ് നടന്നത്. അംബാസഡർ ഡോ. ആദർശ് സ്വൈക നേതൃത്വം നൽകി.
പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ ഫോറം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ ഉൾപ്പെടെ), റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ ഓഫ് അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് പൊതു അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവക്ക് ക്യാമ്പിൽ സൗകര്യം ഒരുക്കിയിരുന്നു. സംശയ നിവാരണം, ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ പ്രവാസികൾക്ക് ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.