എംബസി ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ വിരമിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി പി.പി. നാരായണൻ വിരമിച്ചു. എംബസി കമ്യൂണിറ്റി വെല്‍ഫെയർ വിഭാഗം തലവനായി സ്തുത്യർഹമായ സേവനമാണ് അദ്ദേഹം അനുഷ്ഠിച്ചത്. ആഗസ്റ്റ് 31നാണ് വിരമിച്ചത്. 2017ലാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ നിയമിതനാവുന്നത്. മൂന്നു വര്‍ഷക്കാലം ജനോപകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇൗ മലയാളി ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നത്.
1983ല്‍ പ്രതിരോധ മന്ത്രാലയത്തിലാണ് അദ്ദേഹം നിയമിതനാവുന്നത്. 1988ല്‍ കേന്ദ്ര ധനമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990ല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് സ്ഥാനമാറ്റം ലഭിച്ചു. 1993ല്‍ റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനായി. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയങ്ങളിലും ജോലി ചെയ്തു. പൊതുജനങ്ങൾക്കും സാമൂഹിക സംഘടന പ്രവർത്തകർക്കും എന്തുസഹായത്തിനും വിളിക്കാവുന്ന ജനകീയനും സൗമ്യനുമായ ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യൻ എംബസി ഒാപൺ ഹൗസിൽ അംബാസഡർ അദ്ദേഹത്തിെൻറ സേവന മികവ് എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.