എംബസി ഓപൺ ഹൗസ് :ഗാർഹികത്തൊഴിലാളി വിഷയം ചർച്ച ചെയ്യും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി നടത്തുന്ന ജനസമ്പർക്ക പരിപാടിയിൽ ഈ ആഴ്ച ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് വിഷയം പ്രത്യേകമായി ചർച്ച ചെയ്യും.
അനധികൃത റിക്രൂട്ട്മെന്റ് ചൂഷണങ്ങൾക്ക് കാരണമാകുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ധാരണപത്രം മുന്നിൽവെച്ച് വിഷയം ചർച്ച ചെയ്യുന്നത്. ബുധനാഴ്ച വൈകീട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി. അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും.
2021 ജൂണിലാണ് ഇരുരാജ്യങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചത്. തൊഴിലുടമയും ഗാർഹിക തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങളും ബാധ്യതകളും കൃത്യമായി വിവരിക്കുന്ന ധാരണപത്രത്തിനൊപ്പം ഗാർഹിക തൊഴിലാളികൾക്ക് 24 മണിക്കൂർ സഹായം ഉറപ്പുനൽകുന്ന സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത എല്ലാ ഇന്ത്യക്കാർക്ക് ഓപൺ ഹൗസിൽ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.