നമസ്തേ കുവൈത്ത് സാംസ്കാരികോത്സവം സംഘടിപ്പിച്ച് എംബസി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി നമസ്തേ കുവൈത്ത് എന്ന പേരിൽ സാംസ്കാരികോത്സവം സംഘടിപ്പിച്ചു. കുവൈത്ത് നാഷനൽ മ്യൂസിയം തിയറ്ററിൽ നടന്ന പരിപാടി അംബാസഡർ സിബി ജോർജും കുവൈത്ത് കലാസാഹിത്യ സമിതി അസി. സെക്രട്ടറി ജനറൽ ഡോ. ബദർ അൽ ദുവൈശും ചേർന്ന് ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം നിരവധി സ്വദേശികളും പരിപാടികൾ ആസ്വദിക്കാൻ എത്തിയിരുന്നു. കുവൈത്തി ഗായകൻ മുബാറക് അൽ റഷീദും സംഘവും അവതരിപ്പിച്ച ബോളിവുഡ് സംഗീത സെഗ്മെൻറും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന നൃത്തരൂപങ്ങളും പരിപാടിയെ സമ്പന്നമാക്കി. കുവൈത്ത് യോഗ ടീം യോഗ പ്രദർശനം ഒരുക്കി. മാസ്റ്റർ രോഹിത്, ഉപാസന നബീൽ, തുടങ്ങിയവർ ഗാനാലാപനം നടത്തി. കുന്നൂർ ഹെലികോപ്ടർ ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ബുധനാഴ്ചത്തെ പരിപാടികൾ എംബസി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.