കുവൈത്ത് സിറ്റിയിലെ എംബസി ഔട്ട്സോഴ്സ് കേന്ദ്രം: പ്രവർത്തന സമയം മാറ്റി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതൽ രാത്രി 9.30 വരെയും വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ രാത്രി 9.30 വരെയുമാണ് പുതുക്കിയ സമയക്രമം. രാത്രി ഒമ്പത് വരെ മാത്രമേ ടോക്കൻ നൽകൂ.
രാവിലെ പത്തുവരെ സമർപ്പിക്കുന്ന അറ്റസ്റ്റേഷൻ ഡോക്യുമെന്റ് അന്നുതന്നെ വൈകീട്ട് ആറിനും 9.30നും ഇടയിൽ തിരികെ ലഭിക്കും. രാവിലെ പത്തിന് ശേഷം സമർപ്പിക്കപ്പെട്ട രേഖകൾ പിറ്റേ ദിവസം വൈകീട്ട് ആറിനും 9.30നും ഇടയിലാണ് കൈപ്പറ്റാൻ കഴിയുക. രാവിലെ പത്തിന് ശേഷം സമർപ്പിച്ചാലും അടിയന്തര സാഹചര്യത്തിൽ അടിയന്തര പ്രാധാന്യം അനുസരിച്ച് അന്നുതന്നെ ലഭ്യമാക്കും.
ജലീബ് അൽ ശുയൂഖ്, ഫഹാഹീൽ എന്നിവിടങ്ങളിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് കേന്ദ്രങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞുകിടക്കും. കൂടുതൽ വിവരങ്ങൾക്ക് 965 22211228, 965 65506360 (വാട്സ്ആപ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അടിയന്തര കോൺസുലർ സേവനങ്ങൾ ഏത് സമയത്തും ലഭ്യമാക്കുമെന്ന് എംബസി വാർത്തകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.