എംബസി റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനിൽ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ 73ാമത് റിപ്പബ്ലിക് ദിനാഘോഷം ഓൺലൈനായി നടത്തുമെന്ന് ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബുധൻ രാവിലെ ഒമ്പതിന് അംബാസഡർ സിബി ജോർജ് ദേശീയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്യും. രാവിലെ ഒമ്പത് മുതൽ എംബസിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പരിപാടി കാണാം.
സൂം ആപ്ലിക്കേഷനിലൂടെ ദേശീയഗാനം ആലപിക്കും. 910 6358 9125 എന്ന സൂം ഐഡിയിൽ 610466 എന്ന പാസ്കോഡ് ഉപയോഗിച്ച് പങ്കാളിയാകാം.
ഇന്ന് എംബസി അവധി
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. അതേസമയം, അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.