ഇന്ത്യയിൽ നിക്ഷേപമാകർഷിക്കാൻ ഉൗർജിത ശ്രമവുമായി എംബസി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം ആകർഷിക്കാൻ ഉൗർജിത ശ്രമവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി. മാസങ്ങൾക്കു മുമ്പ് ചുമതലയേറ്റ മലയാളിയായ അംബാസഡർ സിബി ജോർജിെൻറ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഇൗ അർഥത്തിൽ നടത്തുന്നു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കുകയും ഇതിലേക്ക് കുവൈത്തി അധികൃതരുടെയും വ്യവസായ സമൂഹത്തിെൻറയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച നടന്ന പഞ്ചാബ് ഉത്സവവും വൈബ്രൻറ് ഗുജറാത്ത് പരിപാടിയുമെല്ലാം ഇൗ അർഥത്തിലുള്ളതാണ്.
മെഡിക്കൽ, ഒാേട്ടാമൊബൈൽ തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയിലെ നിക്ഷേപസാധ്യതകൾ പരിചയപ്പെടുത്തുന്ന പരിപാടികളും എംബസിയുടെ നേതൃത്വത്തിൽ നടന്നു. ഒാരോന്നിലും ബന്ധപ്പെട്ട മേഖലയിലെ കുവൈത്തി ഉന്നതരെ പെങ്കടുപ്പിച്ചു. വ്യാഴാഴ്ച കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിങ് ഡയറക്ടർ ഫാറൂഖ് എ. ബസ്തകിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ അഞ്ചാമത് വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഇന്ത്യയിൽ 500 കോടി ഡോളറിെൻറ നിക്ഷേപത്തിനൊരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വിമാനത്താവളം, ഹൈവേ, മറ്റ് അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത് നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയുക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സർക്കാർ ഇന്ത്യക്ക് മുന്നിൽ നിർദേശം സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്.
കിഴക്കൻ യൂറോപ്പിൽ റിയൽ എസ്റ്റേറ്റ്, ഭവന പദ്ധതികൾ, സ്വതന്ത്ര സാമ്പത്തിക മേഖല എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താനാണ് കുവൈത്ത് താൽപര്യം പ്രകടിപ്പിച്ചത്. കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് നിലവിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 590 ശതകോടി ഡോളറിെൻറ നിക്ഷേപമുണ്ട്. 2017 മുതൽക്ക് അതോറിറ്റി 200 കോടി ഡോളർ ഇന്ത്യയിൽ മാത്രം നിക്ഷേപിച്ചു.
ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിെൻറ വിലയിരുത്തൽ. ചില രാജ്യങ്ങളിലെ നടപടിക്രമങ്ങളുടെ സങ്കീർണതകൾ സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ കൂടുതൽ ഉൗന്നൽ കൊടുക്കാൻ കുവൈത്തിനെ പ്രേരിപ്പിക്കുന്നുണ്ട്. കുവൈത്തിൽനിന്ന് സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ തയാറായാൽ അവർക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.