അമീർ യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിന് സ്വീകരണം നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനെത്തിയ ഐക്യരാഷ്ട്രസഭ (യു.എൻ) സെക്രട്ടറി ജനറൽ അമീന ജെ മുഹമ്മദിനും പ്രതിനിധി സംഘത്തിനും ഊഷ്മള സ്വീകരണം.
സംഘത്തെ തിങ്കളാഴ്ച ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു. അമീന ജെ മുഹമ്മദുമായി അമീർ കൂടിക്കാഴ്ചയും നടത്തി. വിവിധ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും അമീന ജെ മുഹമ്മദിനും പ്രതിനിധി സംഘത്തിനും സ്വീകരണം നൽകി. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദകീൽ, യു.എൻ സെക്രട്ടറി ജനറലിന്റെ പ്രതിനിധിയും കുവൈത്ത് റസിഡന്റ് കോഓഡിനേറ്ററുമായ ഗദാ അൽ താഹർ, അന്താരാഷ്ട്ര സംഘടനകളുടെ അസിസ്റ്റന്റ്് വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് സൗദ് അൽ ജറല്ല എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.