Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് അ​മീ​ർ...

കുവൈത്ത് അ​മീ​ർ ഒ​മാ​നി​ൽ; ഊ​ഷ്മ​ള സ്വീ​ക​ര​ണം

text_fields
bookmark_border
കുവൈത്ത് അ​മീ​ർ ഒ​മാ​നി​ൽ; ഊ​ഷ്മ​ള സ്വീ​ക​ര​ണം
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ റോയൽ പ്രൈവറ്റ്​വിമാനത്താവളത്തിൽ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്

സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത്സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഒ​മാ​നി​ലെ​ത്തി. അ​മീ​റി​നെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും റോയൽ പ്രൈവറ്റ്​ വിമാനത്താവളത്തിൽ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ് സ്വീ​ക​രി​ച്ചു.

ഒ​മാ​ൻ പ്ര​തി​രോ​ധ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശി​ഹാ​ബ് ബി​ൻ താ​രീ​ഖ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി ഖാ​ലി​ദ് അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ലെ​ഫ്റ്റ​ന​ൻ്റ് ജ​ന​റ​ൽ സു​ൽ​ത്താ​ൻ അ​ൽ നു​മാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹു​മൂ​ദ് അ​ൽ ബു​സൈ​ദി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ബ​ദ​ർ അ​ൽ ബു​സൈ​ദി, കു​വൈ​ത്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സാ​ലി​ഹ് അ​ൽ ഖ​റൂ​സി, ഒ​മാ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഹ​ജ്‌​രി എ​ന്നി​വ​രും അ​മീ​റി​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​സീ​സ് അ​ൽ ജ​റാ​ഹ് അ​സ്സ​ബാ​ഹ്, ശൈ​ഖ് ഹ​മ​ദ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ശൈ​ഖ് മു​ബാ​റ​ക് അ​ൽ ഹു​മൂ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ശൈ​ഖ് അ​ത്ബി നാ​സ​ർ അ​ൽ അ​ത്ബി അ​സ്സ​ബാ​ഹ്, ശൈ​ഖ് അ​ലി ഖാ​ലി​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ശൈ​ഖ് മ​ൻ​സൂ​ർ മു​ബാ​റ​ക് അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ശൈ​ഖ് ഡോ. ​ബാ​സ​ൽ അ​ൽ ഹു​മൂ​ദ് അ​ൽ മാ​ലേ​ക് അ​സ്സ​ബാ​ഹ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ഡോ. ​ഇ​മാ​ദ് അ​ൽ അ​ത്തി​ഖി, അ​മീ​രി ദി​വാ​നി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​മീ​റി​നൊ​പ്പ​മു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ട്.

ബു​ധ​നാ​ഴ്ച ദു​കം റി​ഫൈ​ന​റി-​പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കു​വൈ​ത്ത്​ അ​മീ​റും ഒ​മാ​ൻ സു​ൽ​ത്താ​നും പ​​ങ്കെ​ടു​ക്കും. കു​വൈ​ത്തും ഒ​മാ​നും ത​മ്മി​ലെ സാ​മ്പ​ത്തി​ക, വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന ച​ർ​ച്ച​ക​ളും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitEmir of KuwaitOman
News Summary - Emir of Kuwait arrives in Oman
Next Story