മനം മയക്കുന്ന മണൽ ചിത്രങ്ങൾ; എക്സ്പോയിൽ തിളങ്ങി സുലൈമാൻ അൽ ഇൻസി
text_fieldsകുവൈത്ത് സിറ്റി: മനം മയക്കുന്ന മണൽ ചിത്രങ്ങളുമായി ദുബൈ എക്സ്പോയിൽ തിളങ്ങി കുവൈത്ത് പൗരൻ സുലൈമാൻ അൽ ഇൻസി. വിവിധ ലോക നേതാക്കളുടെ പ്രതിരൂപങ്ങൾ നിമിഷ നേരം കൊണ്ടാണ് അദ്ദേഹം മണൽ പരപ്പിൽ തീർക്കുന്നത്. എക്സ്പോയിലെ കുവൈത്ത് പവലിയനിൽ സന്ദർശകരുടെ അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങിയാണ് അദ്ദേഹം ചിത്രപ്രദർശനം തുടരുന്നത്.
കുവൈത്ത് പവലിയനിൽ ഒരാഴ്ച സുലൈമാൻ അൽ ഇൻസിയുടെ മണൽ ചിത്ര പ്രദർശനം ഉണ്ടാകും. സന്ദർശകരായെത്തുന്ന ലോക നേതാക്കളുടെ ചിത്രം വേഗത്തിൽ വരച്ചാണ് അവരെ അതിശയിപ്പിക്കുന്നത്. മേശയിൽ പരത്തിയിട്ട മണൽ ഇത്തിരി വീതം അങ്ങോട്ടും ഇങ്ങോട്ടും നീക്കി ഏതാനും വരയും കുറിയും കൊടുക്കുേമ്പാൾ തെളിയുന്നത് ഉജ്ജ്വലമായ കലാസൃഷ്ടികൾ.
കുട്ടിക്കാലം മുതൽ മണൽ ചിത്രങ്ങൾ വരക്കുന്ന തനിക്ക് ദുബൈ എക്സ്പോ പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് പെങ്കടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സുലൈമാൻ അൽ ഇൻസി പറഞ്ഞു.
കുവൈത്തിെൻറ ചരിത്രവും പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന നിരവധി കാഴ്ചകളും പവലിയനിലുണ്ട്. 'പുതിയ കുവൈത്ത്, സുസ്ഥിരതക്ക് പുതിയ അവസരങ്ങൾ' എന്ന തലക്കെട്ടിലാണ് 24 മീറ്റർ ഉയരത്തിലുള്ള കുവൈത്ത് പവലിയൻ ഒരുക്കിയത്. എല്ലാ ദിവസവും കുവൈത്തി, അറബ് പാരമ്പര്യ കലകളുടെ പ്രദർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.