വിമാന കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കണം–ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsകുവൈത്ത് സിറ്റി: ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം കുവൈത്തിലേക്ക് നേരിട്ട് യാത്ര സാധ്യമായിട്ടും പ്രവാസികളെ വിഷമത്തിലാക്കുന്ന വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാൻ ഉടൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിലെ ടിക്കറ്റ് നിരക്ക് സാധാരണ പ്രവാസികൾക്ക് താങ്ങാനാവുന്നതല്ല. ഒന്നര ലക്ഷം മുതലാണ് പല വിമാനക്കമ്പനികളും ടിക്കറ്റിന് മാത്രമായി ആവശ്യപ്പെട്ടുന്നത്.
നിലവില്‍ പ്രതിവാരം ഇന്ത്യയില്‍നിന്ന് 5700 ആളുകള്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് വരാം. ഇതില്‍ 2700 ആളുകളെ ഇന്ത്യൻ എയര്‍ലൈനുകള്‍ക്ക് കൊണ്ടുവരാം.
ഈ സാഹചര്യത്തിൽ ഇന്ത്യൻ എയര്‍ലൈന്‍സ് താങ്ങാവുന്ന തുകയില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ അനുമതിക്ക് കാത്തിരിക്കുകയാണ് കുവൈത്ത്. ഇക്കാര്യത്തിൽ കേന്ദ്ര –സംസ്ഥാന സർക്കാറും പ്രവാസികാര്യ മന്ത്രാലയവും നോർക്കയും ഉണർന്നുപ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.