പ്രവാസികൾക്ക് ഗുണകരം; സഹൽ ആപിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ
text_fieldsകുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്ഫോമായ സഹൽ ആപിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നു. ആപിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗിക സഹൽ അക്കൗണ്ട് പ്രഖ്യാപിച്ചു. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല.
നിലവിൽ അറബി ഭാഷയിൽ മാത്രമാണ് ആപിൽ വിവരങ്ങളുള്ളത്. ഇത് പ്രവാസികൾ അടക്കമുള്ള അറബി ഇതര ഭാഷക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നത്. കൂടുതൽ സർക്കാർ സേവനങ്ങൾ ആപിൽ ലഭ്യമാകുന്നതിനാൽ അറബി ഇതര ഭാഷക്കാർക്കായി ഇംഗ്ലീഷ് പതിപ്പ് അവതരിപ്പിക്കാൻ ശ്രമിക്കുന്നതായി സർക്കാർ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നതോടെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് ഉപകാരപ്രദമാകും.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി 2021 സെപ്റ്റംബർ 15നാണ് സഹൽ ആപ് പുറത്തിറക്കിയത്. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 350ലധികം സര്‍വിസുകള്‍ ഇതു വഴി ലഭ്യമാണ്. രേഖകളുടെ സാധുത ഉറപ്പുവരുത്താൻ ക്യു ആർ കോഡ് സൗകര്യവുമുണ്ട്. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്വദേശികളും വിദേശികളുമടക്കം 16 ലക്ഷത്തിലധികം പേർ നിലവിൽ ആപിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫേണിൽ േപ്ല സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് സിവിൽ ഐ.ഡി ഉപയോഗിച്ച് ആപിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.