കുവൈത്തിൽ കോവിഡ് രോഗികൾക്കു ലഭിച്ചത് മികച്ച ചികിത്സ
text_fieldsകുവൈത്ത് സിറ്റി:കോവിഡ് ചികിത്സക്കായി കുവൈത്തില്‍ ആരോഗ്യ മന്ത്രാലയം ഓരോ രോഗികള്‍ക്കുമായി ചെലവഴിച്ചത് ശരാശരി 2216 ദീനാർ വീതം. കുവൈത്ത് ഫൗണ്ടേഷൻ അഡ്വാൻസ്മെന്റ് ഓഫ് സയൻസസിന്റെ സഹകരണത്തോടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഡോ. സയ്യിദ് അൽ ജുനൈദ്, ഡോ. നൂർ, മുഹമ്മദ് അൽ മറി എന്നീവരാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കോവിഡ് രോഗികള്‍ ശരാശരി ഒമ്പത് മുതല്‍ 10 ദിവസം വരെയാണ് ആശുപത്രിയില്‍ കഴിഞ്ഞത്. അതീവ ഗൗരവമുള്ള രോഗികള്‍ക്ക് 4626 ദീനാറും സാധാരണ രോഗികള്‍ക്ക് 1544 ദീനാറുമാണ് ചെലവഴിച്ചത്.
രോഗികളുടെ ചികിത്സക്കായുള്ള ചെലവില്‍ 42 ശതമാനവും തീവ്രപരിചരണ ചെലവുകളും 20 ശതമാനം ലബോറട്ടറി ചെലവുകളുമാണ്. ഔദ്യോഗിക കണക്കുപ്രകാരം 658,520 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ, വിവിധ രാജ്യങ്ങൾ പടർന്നുകൊണ്ടിരിക്കുന്ന കോവിഡിന്റെ ഉപവകഭേദമായ ജെ.എൻ-1ൽ നിന്ന് രാജ്യം സുരക്ഷിതമാണ്.
ജെ.എൻ-1 ഇതുവരെ രാജ്യത്ത് സഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്രോറോണുമായി സാമ്യവുമുള്ളതുമാണെങ്കിലും ജെ.എൻ-1 ആശങ്ക ഉളവാക്കുന്നത് അല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.