Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകായിക പരിശീലകർക്കും...

കായിക പരിശീലകർക്കും കളിക്കാർക്കും എൻട്രി വിസ നൽകും

text_fields
bookmark_border
കായിക പരിശീലകർക്കും കളിക്കാർക്കും എൻട്രി വിസ നൽകും
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കായിക പരിശീലകർക്കും പ്രഫഷനലുകൾക്കും എൻട്രി വിസ നൽകും. ഇക്കാര്യം ആവശ്യപ്പെട്ട്​ കായിക പബ്ലിക്​ അതോറിറ്റി സമർപ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വിവിധ ക്ലബുകളുടെ വിദേശ പരിശീലകരും കളിക്കാരും കുവൈത്തിലേക്ക്​ വരാൻ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്​. കോവിഡ്​ പ്രതിസന്ധി മൂലം നിർത്തിവെച്ച കായിക പ്രവർത്തനങ്ങൾ രാജ്യത്ത്​ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിട്ടുണ്ട്​.

വിവിധ ഗെയിമുകളിലെ ലീഗ്​ മത്സരങ്ങളും മറ്റ്​ ടൂർണമെൻറുകളും കാണികൾക്ക്​ സ്​റ്റേഡിയത്തിൽ പ്ര​വേശനം അനുവദിക്കാതെ നടത്തുന്നുണ്ട്​.ടീമുകളുടെ പരിശീലനത്തിനും ആരോഗ്യ മന്ത്രാലയത്തി​െൻറ മാർഗനിർദേശവും മേൽനോട്ടവുമുണ്ട്​. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന്​ ഉറപ്പുവരുത്തുന്നു.കായിക പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം​ ഹെൽത്ത്​​ പ്രോ​േട്ടാകോൾ നിശ്ചയിച്ചിട്ടുണ്ട്​.

സ്വഭാവം അനുസരിച്ച്​ ഒാരോ ​കളികൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ്​ പരിശീലനത്തിന്​ അനുമതി. പരിശീലന സെഷനുകളിൽ ഒാരോ കളിക്കാരും മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണം, കൈയുറയും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണം, കളിയുപകരണങ്ങൾ കൈമാറ്റം ചെയ്യരുത്​, ഷേക്​ ഹാൻഡ്​ ചെയ്യരുത്​ തുടങ്ങിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:playersEntry visassports coaches
Next Story