പരിസ്ഥിതി ദിനം ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി: ബോധവത്കരണവും പുനരുപയോഗ വസ്തുക്കളുടെയും പരിസ്ഥിതി സംരക്ഷണ പ്രധാന്യവും ഓർമിപ്പിച്ച് കുവൈത്ത് ന്യൂസ് എജൻസി ലോക പരിസ്ഥിതി ദിനം ആചരിച്ചു.
കുവൈത്തിലെ പാരിസ്ഥിതിക, പുനരുപയോഗ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ, സേവനങ്ങൾ, പുനരുപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി കമ്പനികൾ പരിപാടിയിൽ പങ്കെടുത്തു.
പാരിസ്ഥിതിക കാരണങ്ങൾ ഉയർത്തിക്കാട്ടുന്ന പരിപാടികളിൽ പങ്കെടുക്കാൻ ഏജൻസിക്ക് താൽപര്യമുണ്ടെന്ന് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി അഫ്ദൽ അൽ ഫുലൈജ് വ്യക്തമാക്കി. മലിനീകരണത്തെ ചെറുക്കലും പരിസ്ഥിതി സംരക്ഷിക്കലും ആഗോള ഉത്തരവാദിത്തമാണെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.