പകർച്ചവ്യാധി: അഞ്ചു വർഷത്തിനിടെ 12,422 വിദേശികളെ തിരിച്ചയച്ചു
text_fieldsകുവൈത്ത് സിറ്റി: പകർച്ചവ്യാധി കണ്ടെത്തിയതിനെ തുടർന്ന് അഞ്ചുവർഷ കാലയളവിൽ 12,422 വിദ േശികളെ തിരിച്ചയച്ചു. ഇതിൽ 1158 പേർക്ക് എയ്ഡ്സും 4177 പേർക്ക് ഹെപ്പറ്റെറ്റിസ്-ബിയും 2203 പ േർക്ക് ഹെപ്പറ്റെറ്റിസ്-സിയുമാണ് പിടിപെട്ടത്. 373 പേർക്ക് മലമ്പനിയും 497 പേർക്ക് മന്തുരോഗവും കാരണം തിരിച്ചുപോകേണ്ടിവന്നു. 162 പേർക്ക് മീസിൽസ്, ഒരാൾക്ക് ടെറ്റനസ്, 11 പേർക്ക് മസ്തിഷ്ക ചർമവീക്കം എന്നിവ പിടിപെട്ടു. 2012 മുതൽ 2016 വരെയുള്ള കണക്കാണിത്. ആരോഗ്യമന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പ്രവേശനവിലക്കിനു കാരണമാകുന്ന രോഗങ്ങളുടെ പട്ടിക അടുത്തിടെ പരിഷ്കരിച്ചിരുന്നു. പകരുന്നതും അല്ലാത്തതുമായ രോഗങ്ങൾ ഉൾെപ്പടുത്തിയാണ് പട്ടിക പരിഷ്കരിച്ചത്.
21 രോഗാവസ്ഥകൾ ഉൾപ്പെടുന്നതാണ് പരിഷ്കരിച്ച പട്ടിക. പകർച്ചവ്യാധികൾ തടയുന്നതിനൊപ്പം ചികിത്സയിനത്തിൽ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതം കുറക്കുന്നതിനാണ് ആരോഗ്യമന്ത്രാലയത്തിെൻറ നടപടി. പകർച്ചവ്യാധികൾക്കൊപ്പം കാഴ്ചക്കുറവുപോലുള്ള ശാരീരിക വൈകല്യങ്ങളും പുതുക്കിയ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രമേഹം, ക്രമരഹിതമായ ഉയർന്ന രക്തസമ്മർദം, അർബുദം, കോങ്കണ്ണ്, കാഴ്ചക്കുറവ്, വൃക്ക തകരാർ, മുടന്ത്, സാംക്രമിക രോഗങ്ങൾ, എച്ച്.െഎ.വി, ഹെപ്പറ്റൈറ്റിസ് ബി ആൻഡ് സി, മലമ്പനി, മൈക്രോഫിലാരിയ, കുഷ്ടം, ക്ഷയം, ചെവിമൂളൽ, ശ്വാസകോശരോഗം, ശ്വാസകോശത്തിലെ നീറ്റലും എരിച്ചിലും, പേശീവലിവ് തുടങ്ങിയ രോഗങ്ങളാണ് പട്ടികയിലുള്ളത്. പുതിയ വിസയിൽ വരുന്നതിനായി നാട്ടിൽ നടത്തുന്ന വൈദ്യപരിശോധനയിൽ രോഗം കണ്ടെത്തിയാലുടൻ പ്രവേശന വിലക്ക് ഏർപ്പെടുത്തും. കുവൈത്തിൽ പ്രവേശിച്ചതിനുശേഷമാണ് തിരിച്ചറിയുന്നതെങ്കിൽ ഇഖാമ നൽകാതെ തിരിച്ചയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.