Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉപന്യാസ മത്സരം:...

ഉപന്യാസ മത്സരം: പോസ്റ്റർ പ്രകാശനം ചെയ്തു

text_fields
bookmark_border
Essay Competition Poster Launching
cancel
camera_alt

കു​വൈ​ത്ത് കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ന്റെ പ്ര​ചാ​ര​ണ പോ​സ്റ്റ​ർ സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ റ​ബീ​അ് കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് മ​ത​കാ​ര്യ സ​മി​തി ‘രാ​ഷ്ട്രീ​യം, പ്ര​വാ​ച​ക മാ​തൃ​ക’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ന്റെ പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​മു​ഖ വാ​ഗ്മി​യും പ​ണ്ഡി​ത​നു​മാ​യ സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ്ര​കാ​ശ​നം ചെ​യ്തു. മ​ത​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹ​ക്കീം അ​ൽ ഹ​സ​നി ഏ​റ്റു​വാ​ങ്ങി.

ഫ​ർ​വാ​നി​യ കോ​ണ്ടി​നെ​ന്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഖാ​ദ​ർ കൈ​ത​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത്, ട്ര​ഷ​റ​ർ അ​മീ​ർ ക​മ്മാ​ടം, ജി​ല്ല കൗ​ൺ​സി​ൽ അം​ഗം മു​ത്ത​ലി​ബ് തെ​ക്കെ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലോ​ക​ത്ത് എ​വി​ടെ​യു​മു​ള്ള ജാ​തി, മ​ത, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ർ​ക്കും ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ "രാ​ഷ്ട്രീ​യം, പ്ര​വാ​ച​ക മാ​തൃ​ക" എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള, ഒ​രു A4 പേ​ജി​ൽ ക​വി​യാ​ത്ത ഉ​പ​ന്യാ​സം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​മ്പ് +965 9739 1896 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ൽ അ​യ​ക്ക​ണം. വി​ജ​യി​ക​ളാ​കു​ന്ന ഒ​ന്നും, ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PosterEssay CompetitionKuwaitKMCC Trikkarippur
News Summary - Essay Competition: Poster Released
Next Story