അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഫയർഫോഴ്സ് നടപടി തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങളെ തുടര്‍ന്ന് 36 സ്ഥാപനങ്ങൾ അടപ്പിച്ചു.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളില്‍ നടത്തിയ പരിശോധനയിൽ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഗ്നിശമന ലൈസൻസുകൾ ഇല്ലാത്തതും, സുരക്ഷ-പ്രതിരോധ പാലിക്കാത്തതുമാണ് അടച്ചുപൂട്ടലിന് കാരണം. നിയമ ലംഘനങ്ങൾ പരിഹരിക്കാൻ അധികൃതര്‍ സ്ഥാപനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഫയർഫോഴ്സ് ഉണർത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.