Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂ​റോ​പ്യ​ൻ ജെ​റ്റ്...

യൂ​റോ​പ്യ​ൻ ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്; കു​വൈ​ത്തി​ന് മൂ​ന്നാം സ്ഥാ​നം

text_fields
bookmark_border
European Jet Ski Championship
cancel
camera_alt

കു​വൈ​ത്ത് നാ​ഷ​ന​ൽ ജെ​റ്റ് സ്കീ ​ടീം

കു​വൈ​ത്ത് സി​റ്റി: പോ​ള​ണ്ടി​ൽ ന​ട​ന്ന യൂ​റോ​പ്യ​ൻ ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് നാ​ഷ​ന​ൽ ജെ​റ്റ് സ്കീ ​ടീം ആ​ദ്യ റൗ​ണ്ടി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കു​വൈ​ത്ത് ടീം ​അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ബ​ർ​ബ​യ​യും സേ​ലം അ​ൽ മു​ത​വ​യു​മാ​യി അ​ഭി​മാ​ന നേ​ട്ടം കൊ​യ്ത​ത്. സീ​നി​യ​ർ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കാ​യു​ള്ള പ്രോ ​ജി.​പി വി​ഭാ​ഗ​ത്തി​ൽ ബ​ർ​ബ​യ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ സ​ഹ​താ​രം അ​ൽ മു​ത​വ വി​ദ​ഗ്ധ സ്കീ ​വി​ഭാ​ഗ​ത്തി​ലും ഇ​തേ സ്ഥാ​നം നേ​ടി. ഇ​ന്റ​ർ​നാ​ഷ​ന​ൽ ജെ​റ്റ് സ്‌​പോ​ർ​ട്‌​സ് ബോ​ട്ടി​ങ് അ​സോ​സി​യേ​ഷ​ൻ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​ള​ണ്ടി​ൽ ന​ട​ന്ന യൂ​റോ​പ്യ​ൻ ജെ​റ്റ് സ്കീ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 30 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 200 മ​ത്സ​രാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു.

കു​വൈ​ത്ത് ടീ​മി​ന്റെ നേ​ട്ട​ങ്ങ​ളെ​യും ക​ളി​ക്കാ​രു​ടെ​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ്, ടെ​ക്‌​നി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടെ​യും പ്ര​യ​ത്ന​ങ്ങ​ളെ​യും കു​വൈ​ത്ത് സീ ​സ്‌​പോ​ർ​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഖാ​ലി​ദ് അ​ൽ ഫൗ​ദ​രി അ​ഭി​ന​ന്ദി​ച്ചു. ഒ​ക്ടോ​ബ​റി​ൽ യു.​എ​സി​ലെ അ​രി​സോ​ണ​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ അ​ടു​ത്ത റൗ​ണ്ടി​ൽ കൂ​ടു​ത​ൽ കി​രീ​ട​ങ്ങ​ൾ നേ​ടാ​നു​ള്ള ടീ​മി​ന്റെ ക​ഴി​വി​ലും സ​ന്ന​ദ്ധ​ത​യി​ലും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsEuropean Jet Ski Championship
News Summary - European Jet Ski Championship; Third place for Kuwait
Next Story