സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയും സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിന്റെ കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിന്റെ യോഗത്തിൽ പങ്കെടുത്തവരുമായി അജണ്ട, മുൻ കാലയളവിലെ നേട്ടങ്ങൾ, നിലവിലുള്ളതും ഭാവിയിലെയും പദ്ധതികൾ എന്നിവ അവലോകനം ചെയ്തു.
കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് മന്ത്രാലയത്തിന്റെ പിന്തുണയും വിദ്യാഭ്യാസ, പരിശീലന പരിപാടികൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.