‘ഫാഷിസ്റ്റ് കാലത്ത് എഴുതാനും വായിക്കാനും അവസരമൊരുക്കലും സമരം’
text_fieldsകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം കെ.ഐ.ജി ആക്ടിങ് പ്രസിഡൻറ് കെ.എ. സുബൈര്‍ മലയാളം കുവൈത്ത് ജനറല്‍ കണ്‍വീനര്‍ ബര്ഗ്മാന് തോമസിന് അംഗത്വ ഫോറം വിതരണം ചെയ്ത് നിര്‍വഹിച്ചു.
നോവൽ, കഥകൾ, ചരിത്രം, പഠനം തുടങ്ങി ഇരുപതോളം ഇനങ്ങളിലായി ഇരുനൂറ്റിയമ്പതോളം പ്രശസ്ത എഴുത്തുകാരുടെ അറുനൂറിലതികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പബ്ലിക് ലൈബ്രറി. ആഴ്ചയില്‍ വ്യാഴം, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ വൈകീട്ട് ആറുമണി മുതല്‍ ഒമ്പതുമണിവരെ ആയിരിക്കും പ്രവര്‍ത്തിക്കുക. ഒരു ദീനാര്‍ വാര്‍ഷിക വരിസംഖ്യ അടച്ച് കുവൈത്തിലെ ഏതൊരു മലയാളിക്കും ലൈബ്രറിയില്‍ അംഗമാവാം. തുടര്‍ന്ന് നടന്ന സാംസ്കാരിക സംഗമത്തില്‍ ‘ഫാഷിസ്റ്റ് കാലത്തെ എഴുത്തും വായനയും’ എന്ന തലക്കെട്ടില്‍ ചര്‍ച്ച നടന്നു. ഫാഷിസ്റ്റ് കാലത്ത് എഴുതാനും വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങള്‍ ധാരാളമായി ഉണ്ടാക്കിയെടുക്കണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡൻറ് സി.കെ. നജീബ് അഭിപ്രായപ്പെട്ടു.
എന്തു ഭക്ഷിക്കണം, എന്തു എഴുതണം എന്നെല്ലാം മറ്റുള്ളവർ തീരുമാനിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം അവസരമൊരുക്കൽ ഫാഷിസ്റ്റ് വിരുദ്ധ സമരം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈന്ദവ പുരാണങ്ങള്‍ സാഹിത്യത്തെയും കലയെയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെങ്കിലും അതിെൻറ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ തന്നെ എഴുത്തിനെയും എഴുത്തുകാരെയും നിഷ്കരുണം വേട്ടയാടിക്കൊണ്ടിരിക്കുന്നത് വിരോധാഭാസമാെണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻറ് മുഹമ്മദ് ഹാറൂൻ വിഷയമവതരിപ്പിച്ചു. സാംസ്കാരിക പ്രവര്‍ത്തകരായ കെ.എ. സുബൈർ, സാം പൈനുംമൂട്, ബര്ഗ്മാന് തോമസ്, നജീബ് മൂടാടി, പ്രേമന് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു. പി.പി. അബ്ദുല്‍ റസാഖ് ചര്‍ച്ച ഉപസംഹരിച്ചു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി കൊയമ്മ സ്വാഗതവും സി.കെ. നജീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.