പ്രവാസജീവിതം മാനസിക സമ്മർദങ്ങൾക്ക് കാരണമാവുന്നു–ഡോ. ഖാസിമുൽ ഖാസിമി
text_fieldsഅബ്ബാസിയ: പ്രവാസജീവിതം കടുത്ത മാനസിക സമ്മർദങ്ങൾക്ക് കാരണമാവുന്നതായി ഇൗ മേഖലയിൽ കൗൺസലിങ് അടക്കം സൗജന്യ സേവനങ്ങൾ നൽകുന്ന മജ്ലിസ് തൗഹീദ് സേവന കേന്ദ്രത്തിെൻറ ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി പറഞ്ഞു. കുവൈത്തിൽ സന്ദർശനത്തിനെത്തിയ ഡോ. ഖാസിമി കുവൈത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മാനസിക സമ്മർദവും കുടുംബപ്രശ്നവും കാരണം പ്രയാസമനുഭവിക്കുന്ന നിരവധി പ്രവാസികൾക്കാണ് സംഘടന കൗൺസലിങ്ങും നിയമസഹായവും ലഭ്യമാക്കുന്നത്. ചെറിയ പ്രശ്നങ്ങൾ മൂലം കുടുംബങ്ങളിലുണ്ടാവുന്ന വിള്ളലുകൾ കൗൺസലിങ്ങിലൂടെ പരിഹരിക്കാൻ കഴിയും.
വിദ്യാർഥികൾക്ക് ബോധവത്കരണം നടത്തുക, അലഞ്ഞുതിരിയുകയും യാചന നടത്തുകയും ചെയ്യുന്ന കുട്ടികളെ ഉറ്റവർക്ക് തിരിച്ചെത്തിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പൂവാട്ട്പറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന മജ്ലിസ് നേതൃത്വം നൽകുന്നു. പട്ടിക്കാട് ജാമിയ നൂരിയ്യയിൽ അഫിലിയേറ്റ് ചെയ്ത ജൂനിയർ കോളജ്, പ്രായമായവർക്ക് താമസിച്ച് ഖുർആൻ പഠിക്കാനുള്ള സൗകര്യം, സ്ത്രീകളിൽ മതബോധവും സേവന മനോഭാവവുമുണ്ടാക്കാൻ വിഭാവനം ചെയ്ത ‘മഹിള ബോധിനി’ തുടങ്ങിയവ മജ്ലിസിന് കീഴിലുണ്ട്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡൻറായ മജ്ലിസിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും സഹായങ്ങളെത്തിക്കാനും കുവൈത്തിൽ +965-60385569 എന്ന നമ്പറിലോ, നാട്ടിൽ +91-9496344117 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീകരണ പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അജ്മൽ വേങ്ങര, സെക്രട്ടറി ഫാസിൽ കൊല്ലം, എൻജി. മുഷ്താഖ്, മതകാര്യ വകുപ്പ് ജനറൽ കൺവീനർ എൻ.കെ. ഖാലിദ് ഹാജി, ഷാഫി കൊല്ലം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.