ഇശൽ പിരിശം തീർത്ത് മുഹബ്ബത്ത് വാർഷികാഘോഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കലാകാരന്മാരുടെ കൂട്ടായ്മയായ മുഹബ്ബത്ത് വാർഷികാേഘാഷം രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വിവിധ കലാപരിപാടികളോടെയാണ് ആഘോഷം നടന്നത്. പ്രസിഡൻറ് നിയാസ് മജീദ് അധ്യക്ഷത വഹിച്ചു. മുഹബ്ബത്തിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ പക്ഷാഘാതമേറ്റ് കുവൈത്തിൽ കഴിയുന്ന ഒരു രോഗിക്ക് ധനസഹായം നൽകി ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം നിർവഹിച്ചു. ഹബീബുല്ല മുറ്റിച്ചൂർ, അലി മാണിക്കോത്ത് എന്നിവർക്ക് ഉപഹാരം നൽകി. അബ്ദുല്ല കടവത്ത്, റഫീഖ് ഒളവറ, സുഹൈൽ ബല്ല, അൻസാർ കൊല്ലം, കബീർ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി നവാസ് അലി സ്വാഗതവും ട്രഷറർ എം.എസ്.കെ.വി. ശരീഫ് നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ ആബിദ് കണ്ണൂർ, നിസാം അലി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും കോമഡി ഉത്സവ് ഫെയിം രാജേഷ് അടിമാലി അവതരിപ്പിച്ച മിമിക്സുമുണ്ടായി. ഉച്ചക്ക് ഒരുമണി മുതൽ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. സ്ത്രീകൾക്കായി നടത്തിയ പാചക മത്സരത്തിൽ ജസ്നി ഷമീർ ഒന്നാം സ്ഥാനവും ആഫിയ അഹ്മദ് രണ്ടാം സ്ഥാനവും നേടി. മൈലാഞ്ചി മത്സരത്തിൽ ഹുസ്ന ഫർഹാന ഒന്നും ഷഹാന രണ്ടും സ്ഥാനത്തെത്തി. പുരുഷന്മാർക്കായി നടത്തിയ ഡ്രോയിങ് മത്സരത്തിൽ വിനയൻ, ടി.കെ ബഷീർ, നൗഫൽ എന്നിവർ വിജയികളായി. മുസ്തഫ ചെമ്മാട്, ആസിഫ്, അനീഷ്, നിസാം, റഷീദ്, റഫീഖ്, സുനീർ, സുബൈർ, ശശികുമാർ, ഫ്രാങ്ക്ലിൻ, ഷംസു ബദരിയ, ഷാഫി മക്കാത്തി, റഷീദ് മമ്മൂസ്, രാധാകൃഷ്ണൻ, ഷൈജു ജാഫർ, നൗഷു, അനസ്, ശ്രീകുമാർ, ശ്രീജിത്, വിഷ്ണു, ലാലി, ബിന്ദു, രജനി, വനജ, ലിവി, സജിലാ സണ്ണി, പ്രേമലത, ശ്യാമ, സന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.