ദലിത്, ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ കെ.എം.സി.സി സെമിനാർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന ദലിത് ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ കുവൈത്ത് കെ.എം.സി.സി സെമിനാറും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ബാലിശമായ വിഷയങ്ങൾ പറഞ്ഞ് തല്ലിക്കൊല്ലലും അക്രമിച്ച് കൊലപ്പെടുത്തലുമെല്ലാം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്ത് നിത്യസംഭവമാവുന്നു. ഇത്തരം സാഹചര്യത്തിൽ മുസ്ലിംലീഗ് ഇന്ത്യയിൽ നേതൃത്വം കൊടുക്കുന്ന കാമ്പയിന് അനുഭാവം പ്രകടിപ്പിച്ചാണ് പോഷകഘടകമായ കുവൈത്ത് കെ.എം.സി.സി സെമിനാറും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്.
കുവൈത്തിലെ വിവിധ മത -സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയ സംഘടനകളെ പ്രതിനിധാനംചെയ്ത് ഷറഫുദ്ദീൻ കണ്ണേത്ത്, കെ.വി. നിസാർ, ചാക്കോ ജോർജ് കുട്ടി, ടി.പി. അബ്ദുൽ അസീസ്, ഷംസുദ്ദീൻ ഫൈസി, മനാഫ് മാത്തോട്ടം, ഫൈസൽ മഞ്ചേരി, അബ്ദുല്ല വടകര, സി.പി. അബ്ദുൽ അസീസ്, സുരേഷ് മാത്തൂർ, ഡോ. മുഹമ്മദ് അലി, ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു. കെ.എം.സി.സി കേന്ദ്ര വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ വിഷയം അവതരിപ്പിച്ചു. മുൻ കേന്ദ്ര ജനറൽ സെക്രട്ടറി ബഷീർ ബാത്ത മോഡറേറ്ററായിരുന്നു. സലാം ചെട്ടിപ്പടി സ്വാഗതവും എൻജി. മുഷ്താഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.