അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് െഎക്യദാർഢ്യമായി ‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ ചർച്ച
text_fieldsഫഹാഹീൽ: ഫഹാഹീൽ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ലോകമെമ്പാടുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഐക്യദാർഢ്യ സംഗമമായി. പ്രവാസി എഴുത്തുകാരനും സൗഹൃദ വേദി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ േപ്രമൻ ഇല്ലത്ത് രചിച്ച ‘പുറത്താക്കപ്പെട്ടവരുടെ പുസ്തകം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്.
ഇസ്രായേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീൻ ജനതയുടെ ജീവിതം മുഖ്യപ്രമേയമായ പുസ്തകം ലോകമെമ്പാടുമുള്ള അധിനിവേശത്തിനെതിരെ പൊരുതുന്നവരുടെ പുസ്തകവും അന്യായമായി തടവറകളിൽ കഴിയുന്നവരുടെയും ഉപരോധം മൂലം വീർപ്പുമുട്ടുന്ന നിസ്സഹായരായ ഒരു ജനതയുടെ ചെറുത്തുനിൽപ്പിെൻറ ആവിഷ്കാരവുമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി പറഞ്ഞു. ഒരു നോവലിൽ ചരിത്ര വിഷയത്തെ ആവിഷ്കരിക്കുന്നത് ശ്രമകരമാണെങ്കിലും യാഥാർഥ്യത്തെ ഉൾക്കൊണ്ട് വളരെ സ്വതന്ത്രമായി വിഷയത്തെ സമീപിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ടെന്ന് പുസ്തക പരിചയം നടത്തിയ കെ.ഐ.ജി ഈസ്റ്റ് മേഖല പ്രസിഡൻറ് കെ. മൊയ്തു പറഞ്ഞു.
കൃഷണദാസ്, അനിയൻ കുഞ്ഞ്, അൻവർ ഷാജി, കീർത്തി സുമേഷ്, രാധ ഗോപിനാഥ്, റഫീഖ് ബാബു, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. േപ്രമൻ ഇല്ലത്തിനെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. സൗഹൃദവേദിയുടെ കീഴിൽ പുതുതായി ആരംഭിച്ച ‘സൗഹൃദം’ ഗ്രന്ഥശാലയുടെ ഉദ്ഘാടനം സ്വന്തം കൃതിയായ ‘കുവൈത്ത് ഇന്ത്യൻ കുടിയേറ്റ ചരിത്രം’ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാം പൈനുമൂട് നിർവഹിച്ചു. ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡൻറ് എ.ഡി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി കൺവീനർ എം.കെ ഗഫൂർ തൃത്താല സ്വാഗതവും സെക്രട്ടറി ബാബു സജിത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.