മാതൃഭാഷ പഠന പദ്ധതി: അധ്യാപക പരിശീലനം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്തിെൻറയും കേരള സർക്കാർ മലയാളം മിഷേൻറയും നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ മാതൃഭാഷ പഠനപദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് പരിശീലന കളരി സംഘടിപ്പിച്ചു. മലയാളം മിഷൻ അധ്യാപകൻ കുഞ്ഞികൃഷ്ണൻ നേതൃത്വം നൽകി. പ്രവാസലോകത്ത് ജീവിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഭാഷാപഠനം ഏതു രീതിയിലായിരിക്കണമെന്ന് കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വിശദീകരിച്ചു. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്ന മാതൃഭാഷ ക്ലാസിലെ നൂറിലധികം അധ്യാപകരാണ് പർശീലന കളരിയിൽ പങ്കെടുത്തത്. മംഗഫ് കല സെൻററിൽ നടന്ന പരിപാടി കല കുവൈത്ത് മുതിർന്ന പ്രവർത്തകൻ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കല കുവൈത്ത് ആക്ടിങ് സെക്രട്ടറി സണ്ണി സൈജേഷ് അധ്യക്ഷത വഹിച്ചു.
മാതൃഭാഷ സമിതി ജനറൽ കൺവീനർ സജീവ് എം. ജോർജ്, കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ സംസാരിച്ചു. കല ജോയൻറ് സെക്രട്ടറി പ്രസീദ് കരുണാകരൻ ഉദ്ഘാടന ചടങ്ങിന് നന്ദി പറഞ്ഞു. പരിശീലന കളരിക്ക് ഫഹാഹീൽ മേഖല സെക്രട്ടറി ജിജോ ഡൊമിനിക്ക് നന്ദി പറഞ്ഞു. ഈ വർഷത്തെ മാതൃഭാഷ പഠന ക്ലാസിലെ കുട്ടികൾക്കായി അവരുടെ സർഗവാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞികൃഷ്ണൻ മാഷിെൻറ നേതൃത്വത്തിൽ നാടക കളരിയും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.