ബേക്കൽ ഫോർട്ട് സാംസ്കാരിക വേദി രൂപവത്കരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പള്ളിക്കര പഞ്ചായത് നിവാസികളുടെ കലാ സാംസ്കാരിക രംഗങ്ങളിൽ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ബേക്കൽ ഫോർട്ട് സാംസ്കാരിക വേദി രൂപവത്കരിച്ചു. അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്ക് ഉപകാരപ്രദമാംവിധം ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ വണ്ടികൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സാംസ്കാരിക പ്രവർത്തകൻ സത്താർ കുന്നിൽ ഉദ്ഘടാനം ചെയ്തു.
ഖാലിദ് ഹദ്ദാദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഖാലിദ് ഹദ്ദാദ് (പ്രസി.), ഫായിസ് ബേക്കൽ (ജന. സെക്ര.), റാഷിദ് മഠം (ട്രഷ.), ഇനായത് പൂച്ചക്കാട് (ഓർഗനൈസിങ് സെക്ര.), ഹാരിസ് പൂച്ചക്കാട്, ലത്തീഫ് പള്ളിപ്പുഴ, ജലീൽ മുക്കൂട് (വൈസ് പ്രസി.), കരീം സൂപ്പി, ലതീഫ് ബിലാൽ നഗർ, ജാബിർ പൂച്ചക്കാട് (സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു.
സത്താർ കുന്നിൽ, ഖാലിദ് ഹദ്ദാദ് എന്നിവർ പ്രമുഖ മാപ്പിള കവി അഹമ്മദ് പള്ളിക്കര അനുസ്മരണ പ്രഭാഷണം നടത്തി. കെ.എച്ച്. മുഹമ്മദ്, കരീം സൂപ്പി, ലത്തീഫ് പള്ളിപ്പുഴ, റാഷിദ് മഠം, ഹാരിസ് പൂച്ചക്കാട് എന്നിവർ സംസാരിച്ചു. ഫായിസ് ബേക്കൽ സ്വാഗതവും ഹിനായത് പൂച്ചക്കാട് നന്ദിയും പറഞ്ഞു. സദഫ് കുന്നിൽ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.